രാജ്യത്തിെൻറ ഭാവി വിദ്യാർഥികളുടെ കൈകളിൽ
text_fieldsഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് 'ഗൾഫ് മാധ്യമം' ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ @ 75 ഫ്രീഡം ക്വിസ് പ്രോഗ്രാമിന് എല്ലാവിധ ആശംസകളും നേരുന്നു.
ചരിത്ര വിവക്ഷയിൽ 75 വർഷങ്ങൾ ലഘുവായ കാലഘട്ടമാണെങ്കിലും ഒരു രാഷ്ട്രത്തിെൻറ സ്വതന്ത്ര അസ്തിത്വത്തിെൻറ ഏഴര പതിറ്റാണ്ടുകളെന്നു പറയുന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഇന്ത്യൻ ദേശീയതയെന്തെന്ന് ലോകത്തോട് വിളംബരം ചെയ്യപ്പെട്ട കാലഘട്ടമാണ് കടന്നുപോയത്.
ചരിത്രത്തെ വിസ്മരിക്കുന്നവർക്ക് ഭൂതവും ഭാവിയും ഇല്ല എന്നൊരു ചൊല്ലുണ്ട്. ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ചരിത്ര പാരമ്പര്യങ്ങളെ കുറിച്ച് സാകൂതം വായിക്കാനും വിലയിരുത്താനും കുട്ടികൾക്ക് കൈവന്നിരിക്കുന്ന ഒരു സുവർണാവസരമാണ് ഇന്ത്യ @ 75 ഫ്രീഡം ക്വിസ് പ്രോഗ്രാം.
ക്വിസ് പോലെ അറിവും ഓർമശക്തിയും യുക്തിയും സമഞ്ജസം മാറ്റുരക്കപ്പെടുന്ന ആവേശം ജനിപ്പിക്കുന്ന മത്സരയിനം ഇല്ലെന്നു തന്നെ പറയാം. നാട്ടിലെ വിദ്യാർഥികൾക്ക് ഒട്ടേറെ അവസരങ്ങൾ ഉണ്ടെങ്കിലും പ്രവാസി വിദ്യാർഥികൾക്ക് അവസരങ്ങൾ തുലോം വിരളമാണ്. ഉപന്യാസ, പ്രസംഗ, ക്വിസ് മത്സരങ്ങൾ ഒരു സാധകമാക്കി കോളജ് ജീവിത കാലഘട്ടത്തിലൊക്കെ കൊണ്ടുനടക്കുകയും കേരളത്തിലങ്ങോളമിങ്ങോളം അതിനായി ധാരാളം യാത്രകൾ നടത്തുകയും ചെയ്ത ഒരു വ്യക്തിയെന്ന നിലയിൽ പഠന കാലയളവിൽ അതിൽ നിന്നും ലഭിച്ച സാമ്പത്തിക സുരക്ഷയെ പറ്റി സവിസ്തരം പറയേണ്ടതില്ലെന്നറിയാം. ഓരോ മത്സരത്തെപ്പറ്റി കേൾക്കുമ്പോൾ വലിയ ആവേശമാണ് എപ്പോഴും തോന്നാറുള്ളത്. ഫ്രീഡം ക്വിസിൽ പങ്കെടുക്കുന്ന വിദ്യാർഥികളോട് ഒന്നേ എനിക്ക് പറയാനുള്ളൂ,
കാലഘട്ടത്തിനനുസരിച്ചുള്ള അറിവും പരന്ന വായനയും എപ്പോഴും പിന്തുടരുക. ഓരോ മത്സരവും ഓരോ അവസരമായി, അനുഭവമായി കാണുകയും അതിൽ മികവുപുലർത്താൻ യത്നിക്കുകയും ചെയ്യുക.
ഇടുങ്ങിയ ചിന്താഗതികളുടെ കൂപമണ്ഡൂകങ്ങളാകാതെ വിശാല വീക്ഷണത്തിെൻറയും അവബോധത്തിെൻറയും വക്താക്കളാവുക. നിങ്ങൾ രക്ഷപ്പെടുന്നതോടൊപ്പം ഒരു നാടും സമൂഹവും കൂടി രക്ഷപ്പെടുമെന്നോർക്കുക. കാരണം രാജ്യത്തിെൻറ ഭാവി നിങ്ങളുടെ കൈകളിലാണ്. ഏവർക്കും വിജയാശംസകൾ നേരുന്നു.
അഡ്വ. ജോസഫ് അരിമ്പൂർ
പ്രസിഡൻറ്, യാംബു വിചാരവേദി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.