ജിദ്ദ അൽ ബലദിൽ മലബാർ ഗോൾഡ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദ: മലബാർ ഗോൾഡിെൻറ ജിദ്ദ സുഖ് അൽ ബലദിലെ പുതിയ ഷോറൂം ചെയർമാൻ എം.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോ ചെയര ്‍മാന്‍ പി.എ ഇബ്രാഹിം ഹാജി, പാര്‍ട്ണര്‍ മുഹമ്മദ് വാസിം ഖഹ്ത്താനി, എം.ഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ട ീവ് ഡയറക്ടര്‍ കെ.പി അബ്ദുൽസലാം, സൗദി റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ഗഫൂര്‍ എടക്കുനി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രവാസി പ്രമുഖരും ഉപഭോക്താക്കളുമുൾപെടെ നിരവധി പേർ ഉദ്ഘാടനച്ചടങ്ങിൽ പെങ്കടുത്തു. സൗദി അറേബ്യ മലബാർ ഗോൾഡിെൻറ ഏറ്റവും നല്ല വിപണിയാണെന്ന് ഉദ്ഘാടന ശേഷം ചെയർമാൻ എം.പി അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ഇൗ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തനം. ബിസിനസിന് പറ്റിയ നാടാണിതെന്നും അദ്ദേഹം പറഞ്ഞു.
മലബാറിെൻറ സൗദിയിലെ ശൃംഖല വ്യാപിപ്പിക്കുകയാണ്. കൂടുതൽ ശാഖകൾ സൗദിയിൽ ആരംഭിക്കും. സൗദിവത്കരണം കച്ചവടമേഖലയിൽ ഗുണം ചെയ്തിട്ടുണ്ട്. സ്വദേശികൾക്ക് ജോലി നൽകുന്നുണ്ട്. നിയോം പദ്ധതിയിൽ മലബാർ ഗോൾഡും ഭാഗഭാക്കാവും. സൗദിയിൽ മലബാർ ഗോൾഡിെൻറ 13ാമത് ശാഖയാണ് ബലദിൽ ആരംഭിച്ചത്. 14ാമത്തെ ശാഖ വ്യാഴാഴ്ച മദീന മുനവ്വറയിൽ തുടങ്ങും.
പത്ത് രാജ്യങ്ങളിലായി 250 ഒൗട്ട്ലറ്റുകളാണ് മലബാറിനുള്ളത്. സൗദിയിലെ പുതിയ ഷോറൂമുകളിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് 3000 റിയാലിെൻറ ഡയമണ്ട് പർച്ചേസിന് ഒരു ഗ്രാം േഗാൾഡ് കോയിൻ സമ്മാനമായി ലഭിക്കും. ‘സീറോ ഡിഡക്ഷ’നിൽ ഗോൾഡ് എക്സ്േചഞ്ച് നടത്താം. ഫെബ്രുവരി 23 വരെയാണ് ഇൗ ആനുകൂല്യമെന്ന് മാനേജ്മെൻറ് അറിയിച്ചു. മദീനയിൽ മസ്ജിദുന്നബവിയുടെ 17ാം ഗേറ്റിന് സമീപമാണ് ഷോറൂം. മക്കയിൽ നേരത്തെ ഷോറൂം പ്രവർത്തിക്കുന്നുണ്ട്. 18, 22, 24 കാരറ്റ് സ്വർണാഭരണങ്ങൾക്കു പുറമെ ഡയമണ്ട് ആഭരണങ്ങളുടെ അനുപമ ശേഖരവുമുണ്ട്.
ചെയര്‍മാന്‍ എം.പി അഹമ്മദ്, കോ ചെയര്‍മാന്‍ പി.എ ഇബ്രാഹിം ഹാജി, പാര്‍ട്ണര്‍ മുഹമ്മദ് വാസിം ഖഹ്ത്താനി, എം.ഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി അബ്ദുൽസലാം, സൗദി റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ഗഫൂര്‍ എടക്കുനി തുടങ്ങിയവര്‍ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.