ജിദ്ദ തുറമുഖത്ത് ക്രൂയിസ് കപ്പൽ ടെർമിനൽ ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദ: സൗദിയിലെ ആദ്യത്തെ ക്രൂയിസ് കപ്പൽ ടെർമിനൽ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഉദ്ഘാടനം ചെയ്തു. സൗദി പോർട്ട് അതോറിറ്റിയും സൗദി ക്രൂയിസ് കമ്പനിയും ഒരുക്കിയ ഉദ്ഘാടന പരിപാടിയിൽ പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള നിരവധി പങ്കാളികളും ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും പെങ്കടുത്തു.
കഴിഞ്ഞ ജനുവരിയിൽ റിയാദിൽ നടന്ന 'ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഒാർഗനൈസേഷൻ' സമ്മേളനത്തിലാണ് സൗദി ക്രൂയിസ് കമ്പനി സ്ഥാപിക്കാനുള്ള പ്രഖ്യാപനമുണ്ടായത്. അത് സ്ഥാപിച്ച് ആറു മാസത്തിന് ശേഷമാണ് ടെർമിനൽ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. 'ബെലിസിമ' എന്ന ഭീമൻ കപ്പൽ ജിദ്ദ തുറമുഖത്തുനിന്ന് വെള്ളിയാഴ്ച ആഡംബര ടൂർ സർവിസ് ആരംഭിക്കും. അതിെൻറ മുന്നോടിയായാണ് ടെർമിനലിെൻറ ഉദ്ഘാടനം നടന്നത്. ജോർഡനിലെ അഖബ, ഇൗജിപ്തിലെ സഫാജ തീരങ്ങൾ വരെ നീളുന്നതാണ് കപ്പൽയാത്ര.
സൗദിയിലെ ആദ്യത്തെ ക്രൂയിസ് കപ്പൽ ടെർമിനലിെൻറ ഉദ്ഘാടനം ചെങ്കടൽ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരത്തിെൻറ വികാസത്തിനും വളർച്ചക്കും സഹായമാകുമെന്ന് ക്രൂയിസ് കമ്പനി മാനേജിങ് ഡയറക്ടർ എൻജി. ഫവാസ് ഫാറൂഖി പറഞ്ഞു. സൗദി അറേബ്യയുടെ ടൂറിസം മേഖലയുടെ വളർച്ചയെ ഇതുകാര്യമായി സഹായിക്കും. 2025ഒാടെ അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപടികൾ വേഗത്തിലാക്കും. ക്രൂയിസ് കപ്പലുകളുടെ എണ്ണം വർധിപ്പിക്കും. കൂടുതൽ ടെർമിനലുകൾ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൂയിസ് കപ്പലുകളെ സ്വീകരിക്കുന്നതിനും യാത്രയയക്കുന്നതിനുമുള്ള ആദ്യത്തെ കവാടമായി ജിദ്ദ ഇസ്ലാമിക് പോർട്ട് മാറിയെന്ന് പോർട്ട് പ്രസിഡൻറ് ഉമർ ബിൻ തലാൽ ഹരീരി പറഞ്ഞു. ചെങ്കടൽ തീരത്തെ തന്ത്രപരമായ സ്ഥലമായതും ജിദ്ദ ഗവർണറേറ്റിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ സാമീപ്യവും ഇതിനു കാരണമായിട്ടുണ്ട്. ഉദ്ഘാടനം ചെയ്ത ടെർമിനലിൽ 2500 യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നും പോർട്ട് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.