മങ്കട സി.എച്ച് സെന്‍റർ റിയാദ് തല കാമ്പയിന് തുടക്കം
text_fieldsറിയാദ്: മങ്കട സി.എച്ച് സെന്‍ററിന്‍റെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സെന്‍റർ റിയാദ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ വിഭവ സമാഹരണ കാമ്പയിന് തുടക്കം കുറിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന യോഗം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്‍റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ കമ്മിറ്റി പ്രസിഡന്‍റ് നജ്മുദ്ദീൻ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തോണിക്കര ആദ്യ സംഭാവന നൽകി കാമ്പയിന് തുടക്കം കുറിച്ചു. റമദാൻ 30ന് കാമ്പയിൻ അവസാനിക്കും. മങ്കട ഗവൺമെന്‍റ് ആശുപത്രി കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുവർഷമായി സി.എച്ച് സെന്‍റർ പ്രവർത്തിക്കുന്നു. രോഗികൾക്കുള്ള മരുന്നുകൾ, ഭക്ഷണം, വിവിധ ഉപകരണങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ നൽകുന്നു. ആശുപത്രിക്ക് സമീപം വാങ്ങിയ സ്ഥലത്ത് മൂന്നുനില കെട്ടിടത്തിന്‍റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. ഈ വർഷാവസാനം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തങ്ങൾ ഊർജിതമായി നടക്കുകയാണ്.
പൂർണനിലയിൽ സി.എച്ച് സെന്‍റർ പ്രവർത്തനസജ്ജമാകുന്നതോടെ ഡയാലിസിസ് യൂനിറ്റ്, ലബോറട്ടറി, ഫാർമസി, ഫിസിയോതെറപ്പി സെന്‍റർ, ആംബുലൻസ് സേവനം തുടങ്ങി വിവിധ സൗകര്യങ്ങൾ രോഗികൾക്ക് നൽകാൻ കഴിയും. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ പ്രസിഡന്‍റും അഡ്വ. കുഞ്ഞാലി ജനറൽ സെക്രട്ടറിയും ഉമർ അറക്കൽ ട്രഷററുമായ കമ്മിറ്റിയാണ് സി.എച്ച് സെന്‍ററിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. യോഗത്തിൽ സൈതലവി ഫൈസി പനങ്ങാങ്ങര പ്രാർഥന നടത്തി. കെ.എം.സി.സി നാഷനൽ സെക്രട്ടേറിയറ്റംഗം ശുഹൈബ് പനങ്ങാങ്ങര, വി.എം. അഷ്റഫ് ന്യൂ സഫമക്ക, ഷാഹിദ് മാസ്റ്റർ, കെ.ടി. അബൂബക്കർ, റഫീഖ് പൂപ്പലം, റിയാസ് തിരൂർക്കാട്, അബ്ദുല്ല ഉരുണിയൻ, ശിഹാബ് അരിപ്ര, ഷഫീഖ് കുറുവ, അലിക്കുട്ടി കടുങ്ങാപുരം, പി.വി. അമീർ, കെ.ടി. ഹുസൈൻ, ഹാരിസ് മങ്കട, ഹാരിസ് കുറുവ, ദിൽഷാദ് മഞ്ഞളാംകുഴി, ലുഖ്മാൻ കല്ലിങ്ങൽ, അമീർ മാമ്പ്രത്തൊടി, നാസർ ഫാർമസി, മഹ്‌റൂഫ് മക്കരപ്പറമ്പ, സൈതലവി പൂളക്കൽ, സൈനുദ്ദീൻ കടന്നമണ്ണ, സലിം തിരൂർക്കാട്, അൻസിഫ് പുത്തനങ്ങാടി, മുസ്തഫ മൂർക്കനാട് എന്നിവർ സംസാരിച്ചു. അനീർ ബാബു പെരിഞ്ചീരി സ്വാഗതവും ഷക്കീൽ തിരൂർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.