Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിദ്‌റ സിനർജി സെന്റർ...

സിദ്‌റ സിനർജി സെന്റർ ഉദ്​ഘാടനവും മാഹെ സനാഅ് കാമ്പയിൻ സമാപന സംഗമവും

text_fields
bookmark_border
മാഹെ സനാഅ് സമാപന സംഗമം
cancel
camera_alt

കെ.ഡി.എം.എഫ് പ്രവാചക കീർത്തന കാമ്പയിൻ ‘മാഹെ സനാഅ്’ സമാപന സംഗമം

റിയാദ്: കോഴിക്കോട് ഡിസ്ട്രിക്​റ്റ്​ മുസ്​ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ്) ആസ്ഥാനമായ സിദ്‌റ സിനർജി സെന്ററിന്റെ ഉദ്​ഘാടനവും റബീഉൽ അവ്വൽ മാസത്തിലെ പ്രവാചക കീർത്തന കാമ്പയിൽ ‘മാഹെ സനാഅ്’ സമാപന സംഗമവും നടന്നു. ചടങ്ങിൽ കെ.ഡി.എം.എഫ് വർക്കിങ്​ പ്രസിഡൻറ്​ ജുനൈദ് മാവൂർ അധ്യക്ഷത വഹിച്ചു.

കാമ്പയിൻ സമാപന സംഗമം ഷാഫി ഹുദവി ഓമശ്ശേരിയും സിദ്റ സിനർജി സെൻറർ ഉദ്​ഘാടനം അബ്​ദുറഹ്​മാൻ ഫറോക്കും നിർവഹിച്ചു. പ്രവാചക പ്രകീർത്തന സദസ്​ അബ്​ദുറഹ്​മാൻ ഹുദവി, ജാസിർ ഹസനി എന്നിവർ നേതൃത്വം നൽകി. സിദ്‌റ സിനർജി സെൻറർ ഭാവിയിൽ വിവിധ വിങുകളിലായി നടത്തുന്ന പദ്ധതിയുടെ വിശദീകരണം ഷമീർ പുത്തൂർ നിർവഹിച്ചു.

ഫസലുറഹ്​മാൻ പതിമംഗലം, ഷമീജ് പതിമംഗലം, സഹീറലി മാവൂർ, സിദ്ദീഖ് ഇടത്തിൽ, അഷ്‌റഫ്‌ പെരുമ്പള്ളി, അമീൻ വാവാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷബീൽ പുവാട്ടുപറമ്പ് സ്വാഗതവും മജ്​ലിസ്​ തർഖിയ്യ കൺവീനർ മുഹമ്മദ്‌ കായണ്ണ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Inauguration of Sidra Synergy Center inauguration and Mahe Sana Campaign Closing Ceremony
Next Story