ബെയ്ജിങ് ശീതകാല ഒളിമ്പിക്സ് ഉദ്ഘാടനം: സൗദി രാജകുമാരൻ പങ്കെടുക്കും
text_fieldsസാബു മേലതിൽ
ജുബൈൽ: ഫെബ്രുവരി നാലിന് ബെയ്ജിങ്ങിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുമെന്ന് റിയാദിലെ ചൈനീസ് എംബസി അറിയിച്ചു. ഈ സന്ദർശനം ആഗോള ഒളിമ്പിക് ഫീൽഡിന്റെ വികസനത്തിനും ചൈന-സൗദി തന്ത്രപരമായ ബന്ധത്തിന്റെ വികസനത്തിനും ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിപ്പിൽ പറയുന്നു. കോവിഡും നയതന്ത്ര വിഷയങ്ങളും മൂലം തുടങ്ങിയ ഒരുക്കങ്ങൾ പലതും നിർത്തിവെക്കേണ്ടിവന്നു. എന്നാൽ, ഒരാഴ്ചക്കുള്ളിൽ വിന്റർ ഒളിമ്പിക്സ് തുടങ്ങാൻ പാകത്തിൽ വളരെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. സമ്മർ, വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ നഗരമായി ബെയ്ജിങ് മാറും. 2008 മുതലുള്ള ചില വേദികളും ബേർഡ്സ് നെസ്റ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ളവയും വീണ്ടും ഉപയോഗിക്കും. ഉദ്ഘാടന ചടങ്ങ് പ്രശസ്ത ചൈനീസ് സംവിധായകൻ ഷാങ് യിമോയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.