വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; ഐ.എം.സി.സി ആഘോഷിച്ചു
text_fieldsദമ്മാം ഐ.എം.സി.സി പ്രവർത്തകർ മധുരം
വിതരണം ചെയ്യുന്നു
ദമ്മാം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം ദമ്മാം ഐ.എം.സി.സി മധുരം നൽകി ആഘോഷിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് സർക്കാറിനും അഭിവാദ്യങ്ങൾ അർപ്പിച്ചായിരുന്നു ആഘോഷം. ദമ്മാമിലും ഖോബാറിലും പ്രവാസികൾക്ക് മധുര വിതരണം നടത്തിയാണ് പ്രവർത്തകർ ആഹ്ലാദം പങ്കിട്ടത്. ഹനീഫ് അറബി, റാഷിദ് കോട്ടപ്പുറം, എസ്.എ. ഹാരിസ്, സാദിഖ് ഇരിക്കൂർ, ഇർഷാദ് കളനാട്, സലിം ആരിക്കാടി, എസ്.എ. കബീർ, ഇബു ഏരിയപ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.