Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ലാ​വ​സ്ഥ...

കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്ക​ണം –സ​ൽ​മാ​ൻ രാ​ജാ​വ്​

text_fields
bookmark_border
കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്ക​ണം –സ​ൽ​മാ​ൻ രാ​ജാ​വ്​
cancel

ജി​ദ്ദ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​െൻറ വെ​ല്ലു​വി​ളി​ക​ളെ​ നേ​രി​ടാ​നു​ള്ള പ​രി​ഹാ​രം അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തി​െൻറ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ സാ​ധ്യ​മാ​കൂ​വെ​ന്ന്​ സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. ​വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ൽ ആ​ഗോ​ള കാ​ലാ​വ​സ്​​ഥ ഉ​ച്ച​കോ​ടി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ സ​ൽ​മാ​ൻ രാ​ജാ​വ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സു​സ്ഥി​ര വി​ക​സ​നം നേ​ടു​ന്ന​തി​ന്​ ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​ന്ന ഒ​രു സ​മ​ഗ്ര​രീ​തി ആ​വ​ശ്യ​മാ​ണെ​ന്നും സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. ഭൂ​മി​യി​ലെ ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​ൻ ഉ​ച്ച​കോ​ടി വി​ളി​ച്ചു കൂ​ട്ടി​യ​തി​ന്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ബൈ​ഡ​ന്​ ന​ന്ദി പ​റ​യു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ദേ​ശീ​യ അ​തി​ർ​ത്തി​ക​ളി​ൽ അ​വ​സാ​നി​ക്കു​ന്നി​ല്ല. ല​ക്ഷ്യം സു​സ്ഥി​ര വി​ക​സ​ന​മാ​ണ്. അ​ത്​ നേ​ടു​ന്ന​തി​ന്​ ലോ​ക​മെ​മ്പാ​ടു​മു​ള്ള വ്യ​ത്യ​സ്​​ത വി​ക​സ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​ന്ന സ​മ​ഗ്ര സ​മീ​പ​നം ആ​വ​ശ്യ​മാ​ണ്. വി​ഷ​ൻ–2030 ല​ക്ഷ്യ​മി​ട്ട്​​ പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​തി​നും ശു​ദ്ധ​മാ​യ ഉൗ​ർ​ജം ല​ഭി​ക്കു​ന്ന​തി​നു​മ​ട​ക്കം വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ സൗ​ദി അ​റേ​ബ്യ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ജി–20 ​അ​ധ്യ​ക്ഷ പ​ദ​വി​യി​ലാ​യി​രി​ക്കെ സ​ർ​ക്കു​ല​ർ കാ​ർ​ബ​ൺ സ​മ്പ​ദ്​​വ്യ​വ​സ​ഥ, ഭൂ​മി​യി​ൽ ന​ശീ​ക​ര​ണം കു​റ​ക്കു​ന്ന​തി​ന്​ പ​വി​ഴ​പ്പു​റ്റു​ക​ൾ സം​ര​ക്ഷി​ക്കു​ക എ​ന്നീ ര​ണ്ട്​ ആ​ശ​യ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ക​യു​ണ്ടാ​യെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ കി​രീ​ടാ​വ​കാ​ശി പ്ര​ഖ്യാ​പി​ച്ച ഗ്രീ​ൻ സൗ​ദി പ​ദ്ധ​തി, ഗ്രീ​ൻ മി​ഡി​ൽ ഇൗ​സ്​​റ്റ് പ​ദ്ധ​തി എ​ന്നി​വ കാ​ർ​ബ​ൺ കു​റ​ക്കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്. നി​ര​വ​ധി ഗു​ണ​പ​ര​മാ​യ പ​ദ്ധ​തി​ക​ളോ​ടൊ​പ്പം 50 ബി​ല്യ​ൺ മ​ര​ങ്ങ​ൾ മേ​ഖ​ല​യി​ൽ ന​ട്ടു​പി​ടി​പ്പി​ക്ക​ലും പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ന്നു​ണ്ട്. ര​ണ്ട്​ പ​ദ്ധ​തി​ക​ൾ​ക്കും അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​െൻറ പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ട്. സൗ​ദി ഗ്രീ​ൻ പ​ദ്ധ​തി​ക്കും ഗ്രീ​ൻ മി​ഡി​ൽ ഇൗ​സ്​​റ്റ്​ പ​ദ്ധ​തി​ക്കും വേ​ണ്ടി ഒ​രു ഉ​ച്ച​കോ​ടി വി​ളി​ച്ചു​കൂ​ട്ടി പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം നേ​ടാ​ൻ പ്ര​വ​ർ​ത്തി​ക്കും.

ഗ്രീ​ൻ മി​ഡി​ൽ ഇൗ​സ്​​റ്റ്​ പ​ദ്ധ​തി​ക്കാ​യി ഉ​​ച്ച​കോ​ടി ഇൗ ​വ​ർ​ഷം ന​ട​ത്തും. 2030ഒാ​ടെ ശു​ദ്ധ​മാ​യ ഉൗ​ർ​ജ​ത്തെ 50 ശ​ത​മാ​നം ആ​ശ്ര​യി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭാ​വി​ത​ല​മു​റ​ക്ക്​ മെ​ച്ച​പ്പെ​ട്ട അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​നും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നും സ​ഹ​ക​രി​ക്കാ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ താ​ൽ​പ​ര്യ​വും പ്ര​തി​ബ​ന്ധ​ത​യും ഉൗ​ന്നി​പ്പ​റ​യാ​ൻ ഇൗ ​അ​വ​സ​ര​ത്തി​ൽ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ​ജോ​ ​ബൈ​ഡ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത വെ​ർ​ച്വ​ൽ കാ​ലാ​വ​സ്​​ഥ ഉ​ച്ച​കോ​ടി​യി​ൽ 40 രാ​ഷ്​​ട്ര നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്​. ര​ണ്ട്​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ കാ​ലാ​വ​സ്​​​ഥ വ്യ​തി​യാ​ന​ത്തി​െൻറ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും അ​തി​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​​ൾ കു​റ​ക്കാ​നു​മു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate change
News Summary - Increased international cooperation to address climate change challenges Must be - Salmon King
Next Story