സ്വാതന്ത്ര്യദിനാഘോഷം: അൽഖർജ് ടൗൺ കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsറിയാദ്: അൽഖർജ് ടൗൺ കെ.എം.സി.സി അൽ ദോസരി മെഡിക്കൽ ക്ലിനിക്കുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ഞൂറിലധികം പ്രവാസികൾ പ്രയോജനപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയുടെ 76ാമത് വാർഷികവും മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലിയും പ്രമാണിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ‘ഹെൽത്ത് ദി ആപ്റ്റ് ആൻഡ് ഓപ്റ്റ്’ എന്ന ശീർഷകത്തിൽ നടന്ന ഹെൽത്ത് സെമിനാർ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു.
ഡോ. അബ്ദുൽ അസീസ് ഹെൽത്ത് സെമിനാറിൽ സംസാരിച്ചു. പക്ഷാഘാത, ഹൃദയാഘാത രോഗങ്ങൾക്കൊപ്പം തന്നെ വൃക്കരോഗങ്ങളും പ്രവാസികൾക്കിടയിൽ വർധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്തെല്ലാമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ലഹരി ഉപയോഗവും അതിനടിപ്പെടുന്നതും സാമൂഹികമായും ശാരീരികമായും ആത്മഹത്യാപരമാണെന്നും ചിട്ടയായ ജീവിതക്രമങ്ങൾ കൊണ്ട് അന്തസ്സുള്ള ജീവിതം നയിക്കാൻ നമുക്കാകണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ഒരു പ്രവാസിയെ സഹായിക്കുകയെന്നാൽ നിങ്ങൾ ഒരു കുടുംബത്തെയാണ് സഹായിക്കുന്നതെന്നും അവരെ ചേർത്തുപിടിച്ചാൽ നിങ്ങൾ ഒരു കുടുംബത്തെ ചേർത്തുപിടിച്ചെന്നും ഡോ. അബ്ദുൽ അസീസ് കൂട്ടിച്ചേർത്തു.
ഇക്ബാൽ അരീക്കാടൻ അധ്യക്ഷത വഹിച്ചു. ഫർഹാൻ അൽ ദോസരി, ഷബീബ് കൊണ്ടോട്ടി, ഡോ. അബ്ദുൽ നാസർ, അഷ്റഫ് കല്ലൂർ, മുഹമ്മദ് പുന്നക്കാട്, റസാഖ് മാവൂർ, റാഷിദ് കാപ്പുങ്ങൽ, ഷാഫി പറമ്പൻ, ഇസ്മാഈൽ കരിപ്പൂർ, ജാബിർ ഫൈസി, കുഞ്ഞു മുംതാസ്, അബ്ദുൽ സലിം ഫ്രണ്ടി തുടങ്ങിയവർ സംസാരിച്ചു.
ഫൗസാദ് ലാക്കൽ, സിദ്ദീഖ് പാങ്, ഫസ്ലു ബീമാപ്പള്ളി, സലിം മാണിതൊടി, സമീർ ആലുവ, ഹമീദ് പാടൂർ, കെ.ടി. നൗഷാദ്, കോയ താനൂർ, വി.പി. അമീർ, വി.കെ. ഫാരിസ്, റഫീഖ് പാറോത്ത്, അരുൾ വിനോദ്, അഹ്മദ് കരുനാഗപ്പള്ളി, നാസർ ചാവക്കാട് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. റൗഫൽ കുനിയിൽ സ്വാഗതവും മുഖ്താർ അലി മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.