ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു
text_fieldsജിദ്ദ: 75-മത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ആഘോഷിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ രാവിലെ 7:30ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം സദസ്സിന് വായിച്ചു കേള്‍പ്പിച്ചു. രാജ്യത്തിൻറെ സ്വാതന്ത്ര്യവും നീതിയും സുരക്ഷയും നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം രാഷ്ട്രപതിയുടെ സന്ദേശത്തില്‍ എടുത്തുപറഞ്ഞു.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ കൈവരിച്ച നേട്ടത്തെ അദ്ദേഹം പ്രശംസിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യ ഫോറം, ഐ.പി.ഡബ്ലിയു.എഫ് എന്നിവർ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ശേഷം കേക്ക് മുറിച്ച് സദസില്‍ വിതരണം ചെയ്തു.
ചടങ്ങിൽ 'ആസാദി കാ അമൃത് മഹോത്സവ്' ലോഗോ പ്രകാശനം കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം നിർവഹിച്ചു. കോൺസുലേറ്റ് ഹാളിൽ ഒരുക്കിയ ചരിത്ര കലാപ്രദർശനവും അദ്ദേഹം ഉദ്‌ഘാടനം ചെയ്തു. കോണ്‍സുല്‍മാരായ വൈ. സാബിര്‍, ഹംന മറിയം, കോൺസുലേറ്റ് ഉദ്യോഗസ്ഥർ, സ്വദേശികളടക്കമുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷഹന്‍ഷ, ബിലാല്‍, ഇഷ, മാജിദ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.