കിഡ്സ് ക്രിയേഷൻസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsറിയാദ്: എസ്.കെ.എഫ് ഫാമിലി ഫോറത്തിലെ കുട്ടികളുടെ കലാവിഭാഗമായ കിഡ്സ് ക്രിയേഷൻസ് കുരുന്നുകളുടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. നിരവധി കുരുന്നുകൾ നടത്തിയ ദേശസ്നേഹ പ്രസംഗം ആളുകളെ ആകർഷിച്ചു. അംന ഗഫാർ എന്ന രണ്ടാം ക്ലാസുകാരി ദേശീയപതാകയിലെ ത്രിവർണത്തെ കുറിച്ച് സംസാരിച്ചത് സദസ്സിന് ഹരമായി. പതാകയിലെ ഒാരോ നിറത്തെ കുറിച്ചും ചോദിച്ചും പറഞ്ഞുമാണ് പ്രസംഗം മുന്നേറിയത്. മേൽമുണ്ടിനു പകരമായി കുർത്ത വാങ്ങിത്തര േട്ട എന്നു ചോദിച്ച ബാലനോട് ഭാരതത്തിലെ മുഴുവൻ പൗരന്മാർക്കുമായി 40 കോടി കുർത്ത കിട്ടിയാൽ മാത്രമേ തനിക്ക് ഒരു കുർത്ത സ്വന്തമായി സ്വീകരിക്കുവാൻ കഴിയൂ എന്ന് ഗാന്ധിജി മറുപടി പറഞ്ഞ കഥ ഓർമിപ്പിച്ചാണ് നാലാം ക്ലാസുകാരി ആയിഷ മൻഹ സദസ്സിെൻറ ശ്രദ്ധയാകർഷിച്ചത്.
സെയിൻ അവതാരകനായി. ഏഴു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ഷിഫ അബ്ദുൽ അസീസ്, റന മറിയം എന്നിവർ കളർ പേപ്പറിൽ ചെയ്തുകാട്ടിയ ത്രിവർണപതാകയും മയിലും സ്വയം ഉണ്ടാക്കിയും ജാസ്മിൻ റിയാസ് വരച്ചുകാട്ടിയ ഗാന്ധിജിയുടെ പെൻസിൽ ഡ്രോയിങ് തത്സമയം അനുകരിച്ചും കുരുന്നുകൾ കൗതുകമുണർത്തി. പി.കെ. ഫർസാന കോഒാഡിനേറ്ററായിരുന്ന പരിപാടിയിൽ ചെയർമാൻ ഡോ. എസ്. അബ്ദുൽ അസീസ്, റിസ കൺസൽട്ടൻറ് ഡോ. എ.വി. ഭരതൻ, കരുണാകരൻ പിള്ള, നിസാർ കല്ലറ, മീന ഫിറോഷ, മുഷ്തരി അഷ്റഫ്, പത്മിനി യു. നായർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.