മലർവാടി റിയാദ് റൗദ യൂനിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsറിയാദ്: മലർവാടി റൗദ യൂനിറ്റ് സ്വതന്ത്ര്യദിനം ആഘോഷിച്ചു. സ്വതന്ത്ര്യ സമരസേനാനികളുടെ വേഷ പകർച്ചയോടെ മലർവാടി അംഗങ്ങളായ വിദാദ് റഷീദ്, അർവ ഫാത്വിമ, ലൗസ, ലെന, ആയിഷ ബഷീർ, ഇഷ ഫാത്വിമ, ഇസാൻ മുഹമ്മദ്, റയാൻ അബ്ദുല്ല, ഇഷാൻ അഹമ്മദ് എന്നിവർ അണിനിരന്നു. ലംഹ, അർവ ഫാത്വിമ, റഫാൻ, നിംഷാൻ ബഷീർ, അസ്സ ഷിഹാദ്, ഇഷാൽ, ഫാത്വിമ ലിയാ, ഹനീൻ അഹമ്മദ്, സൈഹ ഷർവി എന്നിവർ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. ജന്ന ജിനുബും ഫവാസ് ഹാരിസും ദേശീയ ഗാനം കീബോർഡിൽ വായിച്ചു.
വിശിഷ്ട വ്യക്തികളുടെ പ്രചോദന വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി മുഹമ്മദ് ഫായിസ്, വലീദ് റഷീദ്, ലംഹ, ലൗസ, അസ ഷിഹാദ്, ഇഷാൽ, ലന, ഫുർകാൻ സിദ്ദീഖ്, അംന മറിയം, ബർസ ഫാത്വിമ, അബ്ദുൽ ഹലീം, ഫാഹിം സിദ്ദീഖ്, ദയാൻ ഇക്ബാൽ, ഹനിയ ബിൻത് സുറൂർ, ഇഷാൻ അഹമ്മദ്, റയാൻ അബ്ദുല്ല, നിംഷാൻ ബഷീർ, മുഹമ്മദ് റിസിൽ, അഫ്രിൻ സവാദ്, ഹംദാൻ എന്നിവർ അണിനിരന്നു. അനാൻ അബ്ദുല്ലയുടെ പ്രാർഥനയോടെ ആഘോഷ പരിപാടികൾ തുടങ്ങി. തനിമ നോർത്ത് സോൺ പ്രസിഡൻറ് സിദ്ദീഖ് ബിൻ ജമാൽ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി.
അതിഥികളായി ഡോ. ഷഹനാസ് ഷാഹിർ, ഫവാസ് അബ്ദുൽ റഹീം എന്നിവർ കുട്ടികളുമായി സംവദിച്ചു. മലർവാടി കോഒാഡിനേറ്റർമാരായ റൈജു മുത്തലിബ്, നയ്സി സജ്ജാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നയ്സി സജ്ജാദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.