സ്വാതന്ത്ര്യദിനാഘോഷം: മലർവാടി
text_fieldsമലർവാടി യാംബു, മദീന സോൺ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ നിന്ന്
യാംബു: മലർവാടി യാംബു, മദീന സോൺ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഒാൺലൈനായി നടന്ന പരിപാടിയിൽ വിദ്യാർഥികളുടെ വലിയ പങ്കാളിത്തമുണ്ടായി. പ്രവാസി സാംസ്കാരിക വേദി യാംബു പ്രസിഡൻറ് സോജി ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ കാലഘട്ടത്തിൽ രാഷ്ട്ര നേതാക്കൾ വിഭാവനം ചെയ്ത ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിഞ്ഞുവോ എന്ന് വിലയിരുത്തൽ നടത്തി ഒരുമയോടെ രാജ്യ നന്മക്കു വേണ്ടി മുന്നേറേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. നിസാർ ഇരിട്ടി കുട്ടികളോട് സംവദിച്ചു.
ദേശഭക്തിഗാനം, മോണോആക്ട്, ആക്ഷൻ സോങ്, ക്വിസ്, ഇംഗ്ലീഷ് -മലയാളം പ്രസംഗങ്ങൾ, ഹിന്ദി- മലയാളം ഗാനങ്ങൾ, കഥ പറയൽ തുടങ്ങി കുട്ടികൾ നിയന്ത്രിച്ച വിവിധ പരിപാടികൾ സംഗമത്തിന് മിഴിവേകി. തൻസീമ മൂസ, ഫൈഹ സലിം, കെൻസ റുഖിയ്യ, നൂഹ് അമീൻ, ഫിദ ഷഫീഖ്, ഇംറാൻ ആമീൻ, ആയിഷ സബ, സൈമ സലാഹ്, ഹനാ നിസാർ, അദ്വൈത്, അദീന, മുഹമ്മദ് റാസി, മിൻഹ മുജീബ്, മുഹമ്മദ് അസീഖ്, നഫ്റിൻ മറിയം, അംന ഉബൈദ്, ഇസാൻ റമീസ്, സമീൻ അഹമ്മദ്, ഹാനി അഹമ്മദ്, മുഹമ്മദ് ഷഹീം, അഫ്റ ബഷീർ, ആഷിഫ് ബഷീർ എന്നിവർ വിവിധ പരിപാടികൾ നടത്തി. മലർവാടി രക്ഷാധികാരി ജാബിർ വാണിയമ്പലം സമാപന പ്രസംഗം നടത്തി. സലിം വേങ്ങര, മൂസ മമ്പാട്, അഷ്കർ തിരൂർക്കാട്, തൗഫീഖ് മമ്പാട്, ശബീബ സ്വലാഹുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.