ഒ.ഐ.സി.സി യാംബു സ്വാതന്ത്ര്യദിനം
text_fieldsയാംബു: ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി 74ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോവിഡ് കാലത്തും ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച യാംബുവിലെ വിവിധ ആശുപത്രികളിലെ 75ലധികം മലയാളി നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. രമ്യ ഹരിദാസ് എം.പി ഓൺലൈൻ സംഗമം ഉദ്ഘാടനം ചെയ്തു. യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അസ്കർ വണ്ടൂർ അധ്യക്ഷത വഹിച്ചു.
വി.ടി. ബൽറാം എം.എൽ.എ സ്വാതന്ത്ര്യദിന സന്ദേശം നൽകി. 'ഭൂമിയിലെ മാലാഖമാർ'എന്ന വിഷയത്തെ ആസ്പദമാക്കി ജ്യോതി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ശങ്കർ എളങ്കൂർ, റോയ് നീലങ്കാവിൽ, തോമസ് വർഗീസ്, റോയ് ശാസ്താം കോട്ട, സജിഷ് കളരിക്കൽ, നാസർ കുറുകത്താണി, ദിൽജിത് കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. നിബു സണ്ണി, സീന പാപ്പച്ചൻ എന്നിവർ കോവിഡ് കാലത്തെ ആതുരസേവന രംഗത്തെ അനുഭവങ്ങൾ പങ്കുവെച്ചു. ദീപക് ചുമ്മാർ, ഫർഹാൻ മോങ്ങം, റിയാസ് കൈതറ, മുജീബ് പൂവച്ചൽ എന്നിവർ നേതൃത്വം നൽകി. സിദ്ദീഖുൽ അക്ബർ സ്വാഗതവും ബിനു ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.