സ്വാതന്ത്ര്യ ദിനാഘോഷം: യാംബു വിചാരവേദി
text_fieldsയാംബു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് യാംബു വിചാര വേദി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സാഹിത്യ കലാമേഖലയിലുള്ള പ്രമുഖർ പങ്കെടുത്തു. സ്വാതന്ത്ര്യ സങ്കൽപങ്ങളെയും യാഥാർഥ്യങ്ങളെയും കുറിച്ച് എഴുത്തുകാരി ഷെമിയും കവിതയിലെ സ്വാതന്ത്ര്യ ബിംബങ്ങളേയും കാഴ്ചപ്പാടുകളെയും കുറിച്ച് കവി പോൾ തേനായനും സംസാരിച്ചു. വേദി പ്രസിഡൻറ് അഡ്വ. ജോസഫ് അരിമ്പൂർ അധ്യക്ഷത വഹിച്ചു. 'നവ മാധ്യമ പ്രതീക്ഷകൾ'എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ ഫസൽ റഹ്മാൻ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു.
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിെൻറ 'എെൻറ ജീവിത യാത്ര'എന്ന കൃതിയെ വിലയിരുത്തി സ്കൂൾ വിദ്യാർഥിനി ആയിഷ ഹന സംസാരിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് വി. മൂസ റിപ്പോർട്ട് അവതരിപ്പിച്ചു. സലിം വേങ്ങര, സുനിൽ സേവ്യർ, റൊണാൾഡ് ഡൊണാൾഡ്, അനീസുദ്ദീൻ ചെറുകുളമ്പ്, മിദ്ലജ് റിദ തുടങ്ങിയവർ സംസാരിച്ചു. സാബു വെള്ളാരപ്പിള്ളി സംഗമം നിയന്ത്രിച്ചു. അദ്വൈത്, അന്ന, കെസിയ, ആർഷ, എതൻ, ഇസ്സ, അഥീന, അഥിതി, മറീന, ആൻ മരിയ, സൈറ, ശ്രീലക്ഷ്മി, ആയിഷ, ഫാത്വിമ, ഷെസിം, അമൻ, മരിയ, ശ്രീ നന്ദു, ജോയൽ, അമേലിയ, അംന ഉബൈദ്, ഹാരി, റിഷി തുടങ്ങിയ വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തി ഗാനം ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ സംഗമത്തിന് മിഴിവേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.