സ്വാതന്ത്ര്യത്തിെൻറ മൂല്യങ്ങൾക്കായി പോരാടുക -ഹമീദ് വാണിയമ്പലം
text_fieldsജിദ്ദ: രാജ്യത്തെ മുഴുവൻ സാമൂഹിക വിഭാഗങ്ങളും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതി നേടിയ സ്വാതന്ത്ര്യത്തിെൻറ മഹിത ലക്ഷ്യങ്ങളെ ഇന്നത്തെ ഫാഷിസ്റ്റ് ഭരണകൂടം അട്ടിമറിച്ചെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു.
പ്രവാസി സംസ്കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ സ്വാതന്ത്ര്യദിന സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർവികരായ ധീര ദേശാഭിമാനികൾ നടത്തിയ പോരാട്ടങ്ങളിൽ ഒരു പങ്കും വഹിക്കാതെ ഒറ്റുകാരെൻറ പക്ഷത്തുനിന്നവർ ഇന്ന് തീവ്ര ഹൈന്ദവ ദേശീയതയും വർഗീയതയും ആയുധമാക്കി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ തകർത്ത് ഏക ശിലാത്മക ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമായാണ് ബാബരി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രത്തിന് പ്രധാനമന്ത്രിതന്നെ തറക്കല്ലിട്ടത്.
ഭരണഘടനയെതന്നെ മാറ്റിയെഴുതി ബ്രാഹ്മണിക്കൽ സമഗ്രാധിപത്യം അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ച് സാമൂഹിക നീതിയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ സ്വാതന്ത്ര്യത്തിെൻറ യഥാർഥ മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസിഡൻറ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു.പി.കെ. സഹീർ ഗാനമാലപിച്ചു. നിസാർ ഇരിട്ടി, ത്വാഹാ കുറ്റൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡൻറ് ഇസ്മാഇൗൽ കല്ലായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.