'പ്രവാസി'സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദ്: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനാേഘാഷം പ്രവാസി സാംസ്കാരിക വേദി റിയാദ് -വെസ്റ്റ് മേഖലയുടെ നേതൃത്വത്തിൽ വെർച്വലായി സംഘടിപ്പിച്ചു. റിയാദ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് സാജു ജോർജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പൗരത്വം റദ്ദുചെയ്യുന്ന ഭരണകൂടങ്ങളിൽ നിന്ന് ഏത് അർധരാത്രിയിലാണ് നമുക്ക് സ്വാതന്ത്ര്യം വീണ്ടെടുക്കാനാവുക. ജനധിപത്യ മതനിരപേക്ഷ ഇന്ത്യയെ പുനർനിർമിക്കാൻ പൗരന്മാർ പ്രയത്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെസ്റ്റ് മേഖല പ്രസിഡൻറ് വി.എ. സമീഉല്ല പതാക ഉയർത്തി.
'ക്ഷേമ രാഷ്ട്രത്തിലേക്കുള്ള വഴി- ഇന്ത്യയുടെ ഭാവി'എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. കേന്ദ്ര കമ്മിറ്റി അംഗം അജ്മൽ ഹുസൈൻ കൊണ്ടോട്ടി മോഡറേറ്ററായി. അമീൻ ജാവേദ്, ബാരിഷ് ചെമ്പകശ്ശേരി, റുക്സാന ഇർഷാദ്, ശിഹാബ് കുണ്ടൂർ എന്നിവർ ടീമുകൾക്ക് നേതൃത്വം നൽകി. സിനി ഷാനവാസ് സ്വാതന്ത്ര്യദിന ക്വിസ് അവതരിപ്പിച്ചു. വ്യത്യസ്ത കലാവിഷ്കാരങ്ങളാൽ ആസ്വാദന വിരുന്നൊരുക്കിയ ആഘോഷത്തിൽ ബത്ഹ യൂനിറ്റ് അവതരിപ്പിച്ച ടാബ്ലോ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. ഷെസ, ഖദീജ നഫ എന്നിവർ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. രാജ്യത്തിെൻറ സ്വാതന്ത്ര്യദിനത്തിൽ പ്രവാസി ഇന്ത്യക്കാർക്ക് ആശംസകളർപ്പിച്ച് സൗദി പൗരൻമാരുടെ സന്ദേശം ശ്രദ്ധിക്കപ്പെട്ടു. നജാത്, ഫൈസൽ, മുഫീദ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. അലി ആറളം നന്ദി പറഞ്ഞു. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.