ഇന്ത്യ@75 ഫ്രീഡം ക്വിസ്: ചരിത്രത്തേയും ദേശബോധത്തേയും പകരാനുള്ള വേദി
text_fieldsഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സൗദിയിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ് പ്രോഗ്രാം കുട്ടികൾക്ക് പുതിയ അനുഭവമാകും. ഉന്നതമായ സാംസ്കാരിക പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേത്. മാതൃരാജ്യത്തുനിന്ന് അകന്നുനിൽക്കേണ്ടി വരുന്ന കുട്ടികൾക്ക് അതിെൻറ സ്വാതന്ത്ര്യസമര പോരാട്ടത്തിേൻറയും ചരിത്രബോധങ്ങളിലൂടെയുമുള്ള കടന്നുപോക്ക് അവരിൽ ദേശബോധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഇടയാക്കും.
സൗദിയും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ഊഷ്മള ബന്ധത്തിെൻറ പ്രതീകംകൂടിയാണ് സൗദിയിൽ നടക്കുന്ന ഇന്ത്യ ഫ്രീഡം ക്വിസ്. ദമ്മാം സ്കൂൾ സൗദിയിലെ മാത്രമല്ല, സി.ബി.എസ്.ഇയുടെ കീഴിൽതന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന കലാലയമാണ്. കോവിഡ് കാല പ്രതിസന്ധികൾക്ക് അപ്പുറത്ത് സ്കൂളുകൾ വീണ്ടും സജീവമാകാൻ പരിശ്രമിക്കുന്ന ഈ കാലത്ത് ഫ്രീഡം ക്വിസ് പോലുള്ള പരിപാടികൾ കുട്ടികൾക്ക് കൂടുതൽ ഊർജം പകരും. കേവലം മത്സര സ്വഭാവങ്ങൾക്കപ്പുറത്ത് സൗദിയിലെ ഏഴാംക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾ സംഗമിക്കുന്ന ഒരു വലിയ പ്രോഗ്രാമിെൻറ ഭാഗമാകാനുള്ള അവസരംകൂടിയാണിത്. ആദ്യ ഘട്ടത്തിൽ വീട്ടിലിരുന്ന് രക്ഷിതാക്കളോടൊപ്പം അൽപംപോലും പരീക്ഷഭയമില്ലാതെ കുട്ടികൾക്ക് പങ്കെടുക്കാം എന്നത് ഇതിനെ കൂടുതൽ സ്വീകാര്യമാക്കുന്നു.
പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്നതും ആകർഷകമാണ്. ഇന്ത്യൻ എംബസിയിൽനിന്ന് സ്കൂളുകൾക്ക് ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചപ്പോൾ തന്നെ അതിെൻറ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമായിട്ടുണ്ട്. ക്ലാസ് ടീച്ചർമാരായ മൂന്ന് അധ്യാപകരെ കുട്ടികളെ ഇതിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഇതുവരെ മികച്ച പ്രതികരണമാണ് കുട്ടികളുടെയും രക്ഷിതാക്കളുടേയും ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ക്വിസിലുള്ള പങ്കാളിത്തം എന്നത് ഒരു സമ്മാനം നേടുക എന്നതു മാത്രമല്ല. മറിച്ച്, അറിവുകൾ സമ്പാദിക്കുക എന്നതുകൂടിയാണ്. തങ്ങൾക്ക് ഉത്തരമറിയാത്ത ഓരോ ചോദ്യങ്ങളും പുതിയ അറിവുകളാണ് സമ്മാനിക്കുന്നത്. സൗദിയുടെ 91ാമത് ദേശീയദിനവും ആഘോഷങ്ങളും ഇതിെൻറ ഭാഗമാകുന്നതോടെ നമ്മുടെ പോറ്റു രാജ്യത്തിെൻറ ചരിത്രവും ബന്ധങ്ങളും തിരിച്ചറിയാനുള്ള അവസരംകൂടി സൃഷ്ടിക്കപ്പെടുന്നു.
ഗൾഫ് മാധ്യമത്തിെൻറ ഇന്ത്യ ഫ്രീഡം ക്വിസ് ഒരു ചരിത്രസംഭവമായി മാറട്ടെ എന്നാശംസിക്കുന്നു. ഒപ്പം, ഇതിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും വിജയവും ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.