ഇന്ത്യ @75 ഫ്രീഡം ക്വിസ്: പ്രശ്നോത്തരി മത്സര നടത്തിപ്പിനായി വിപുല കമ്മിറ്റി രൂപവത്കരിച്ചു
text_fieldsറിയാദ്: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറയും സൗദി ഇന്ത്യൻ സൗഹൃദത്തിെൻറയും 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ 'ഗൾഫ് മാധ്യമം' വിദ്യാർഥികൾക്കായി നടത്തുന്ന ഫ്രീഡം ക്വിസ് പരിപാടിയുടെ നടത്തിപ്പിനുവേണ്ടി റിയാദ് സംഘാടക സമിതി നിലവിൽ വന്നു. താജുദ്ദീൻ ഓമശ്ശേരി, ഡോ. മുഹമ്മദ് നജീബ് എന്നിവർ രക്ഷാധികാരികളായും സദറുദ്ദീൻ കിഴിശ്ശേരിയെ ജനറൽ കൺവീനറായും എൻജി. അബ്ദുറഹ്മാൻ കുട്ടിയെ അസിസ്റ്റൻറ് കൺവീനറായും 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
മധ്യപ്രവിശ്യയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന എല്ലാ ഭാഷക്കാരായ കുട്ടികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാമെന്ന് യോഗത്തിൽ ആമുഖപ്രസംഗം നടത്തിയ 'ഗൾഫ് മാധ്യമം' ഓപറേഷൻ മാനേജർ സലീം മാഹി പറഞ്ഞു. വിജ്ഞാനവും ചരിത്രബോധവുമുണ്ടാക്കുന്ന ഈ പരിപാടി വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം ആശംസിച്ചു. ആദ്യത്തെ രണ്ടു ഘട്ടങ്ങൾ ഓൺലൈനിലും മെഗാ ഫിനാലെ ഓഫ്‌ലൈനിലുമായിരിക്കും നടക്കുക. വിവിധ വകുപ്പ് കൺവീനർമാരെയും ടീമംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു. ഷഹ്ദാെൻറ നേതൃത്വത്തിൽ റെനീസ്, അഹ്ഫാൻ, ഷഹനാസ് സാഹിൽ എന്നിവരടങ്ങിയ ഐ.ടി വിഭാഗവും സലീം ബാബു (കൺവീനർ), ശുകൂർ പൂക്കയിൽ, നൈസി സജ്ജാദ് എന്നിവർ രജിസ്‌ട്രേഷൻ ചുമതലയും നിർവഹിക്കും.
പ്രചാരണം, മാർക്കറ്റിങ് എന്നിവക്ക് വേണ്ടി അനസ് ജരീർ (കൺവീനർ), ഫഹീം ഇസ്സുദ്ദീൻ, ഖലീൽ അബ്ദുല്ല, റൂഖ്സാന, സാബിറ ലബീബ് എന്നിവരടങ്ങിയ കമ്മിറ്റിയും മെഗാ ഫിനാലെക്ക് ബഷീർ രാമപുരത്തിെൻറ നേതൃത്വത്തിൽ അഷ്ഫാഖ്, കെ.എം. മുസ്‌തഫ, അഹ്ഫാൻ എന്നിവരും ചുക്കാൻ പിടിക്കും. കമ്മിറ്റി അംഗങ്ങളായി റഷീദ് അലി കൊയിലാണ്ടി, റഹ്മത്ത് തിരുത്തിയാട്, ഖലീൽ പാലോട്, അബ്ദുല്ലത്തീഫ് ഓമശ്ശേരി, അംജദ് അലി, ശരീഫ് കൊല്ലം, ജമീൽ മുസ്തഫ, ജാസ്മിൻ അഷ്റഫ്, ഫൗസിയ താജ്, അഡ്വ. ഷാനവാസ്, റിഷാദ് എളമരം, സലീം വടകര, സലാഹുദ്ദീൻ, ശിഹാബ് കുണ്ടൂർ, ലബീബ് മാറഞ്ചേരി, ജാമിയ ഖലീൽ, റഷീഖ കുളത്തൂർ, അബ്ദുറഹ്മാൻ കുണ്ടോട്ടി (ബുറൈദ), ഹാഷിം ഹനീഫ് (ഹാഇൽ), കെ.കെ. സുബൈദ (അൽ ഖർജ്) എന്നിവരടങ്ങിയ 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പാൻ ഇന്ത്യ ലെവലിൽ സ്വാഗതസംഘം ഉടൻ രൂപവത്കരിക്കുമെന്ന് മാർക്കറ്റിങ് മാനേജർ ഹിലാൽ പറഞ്ഞു. ഇന്ത്യ-സൗദി സൗഹൃദത്തിെൻറയും നമ്മുടെ സ്വാതന്ത്ര്യത്തിെൻറയും കാൽപാടുകൾ പുതിയ തലമുറക്ക് കണ്ടെത്താനും തിരിച്ചറിവുകൾ ലഭിക്കാനും ഈ പരിപാടി സഹായകരമാകട്ടെയെന്ന് ഫ്രീഡം ക്വിസ് രക്ഷാധികാരി താജുദ്ദീൻ ഓമശ്ശേരി പറഞ്ഞു. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പ്രവാസി സംഘടനകൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എല്ലാവരുടെയും ആശീർവാദവും സഹകരണവും ഈ പരിപാടിക്കുണ്ടാവണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജനറൽ കൺവീനർ സദറുദ്ദീൻ കിഴിശ്ശേരി സ്വാഗതവും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.