ഇന്ത്യ @ 75 ഫ്രീഡം ക്വിസ്: കുട്ടികളിൽ അഖണ്ഡത പ്രോത്സാഹിപ്പിക്കും
text_fieldsഇന്ത്യ @ 75 ഫ്രീഡം ക്വിസ് പോലുള്ള ഇത്തരം പ്രവർത്തനങ്ങൾ തീർച്ചയായും നമ്മുടെ കുട്ടികളിൽ ദേശീയബോധമുണ്ടാക്കുകയും അഖണ്ഡതയെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പൊതു അവബോധം വർധിപ്പിക്കുകയും ചെയ്യും. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നമ്മുടെ കുട്ടികളുടെ ധാർമികവും സാമൂഹികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള 'ഗൾഫ് മാധ്യമ'ത്തിെൻറ നിരന്തരമായ ശ്രമം പ്രശംസനീയമാണ്.
കുട്ടികൾ പരമാവധി ഈ മത്സരത്തിൽ പങ്കാളികളാവണം. അവരെ മത്സരത്തിൽ ചേർക്കാൻ രക്ഷിതാക്കൾ താൽപര്യമെടുക്കണം. കാരണം കുട്ടികളുടെ മത്സരബുദ്ധിയും ദേശീയാവബോധവും പൊതുവിജ്ഞാനവും പോഷിപ്പിക്കാൻ ഉതകുന്ന ഏറ്റവും മികച്ച അവസരമാണിത്. ഞാനിപ്പോൾ നാട്ടിലിരുന്നാണ് ഇതെഴുതുന്നത്.
എന്നിരുന്നാലും മത്സരത്തെ കുറിച്ചുള്ള സന്ദേശം കൂടുതൽ കുട്ടികളിലേക്ക് എത്താൻ എല്ലാ വിദ്യാർഥി ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച സർക്കുലർ അയച്ചിട്ടുണ്ട്. കുട്ടികളുടെ പങ്കാളിത്തം പരമാവധി ഈ പരിപാടിക്കുണ്ടാവട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഞാനിത് ചെയ്തത്. പരിപാടിയുടെ വിജയകരമായ ഏകോപനത്തിന് എല്ലാ ആശംസകളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.