ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളന്റിയർ സംഗമം
text_fieldsജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് സേവനപ്രവർത്തനങ്ങളിൽ പങ്കെടുത്ത വളന്റിയർമാരുടെ സംഗമം മക്കയിൽ നടന്നു. വർണശബളമായ പരിപാടി മക്ക ഗവർണറേറ്റിന് കീഴിലെ ജംഇയ്യത്തു മാറാകിസുൽ അഹ്യ റീജനൽ മാനേജർ യഹിയ ഇബ്രാഹിം തുക്ബി ഉദ്ഘാടനം ചെയ്തു.
ഫോറം ജിദ്ദ റീജനൽ പ്രസിഡന്റ് ഫയാസുദ്ദീൻ തമിഴ്നാട് അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ഹജ്ജ് സേവനത്തിൽ പല ആശങ്കകളും നിലനിന്നിരുന്നതായും ഹറം, അസീസിയ മുതൽ മിന, അറഫ വരെ സുഗമമായി വളന്റിയർമാർക്ക് സേവനം ചെയ്യാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ഫോറവും മറ്റു കൂട്ടായ്മകളുമൊത്ത് വളന്റിയർ സേവനത്തിൽ പ്രവർത്തിക്കാനായത് ഭാഗ്യമായി കണക്കാക്കുന്നുവെന്ന് പ്രസിഡന്റ് അയൂബ് ഹകീം പറഞ്ഞു.
ഡോ. അബ്ദുൽ മോഹി (കോഓഡിനേറ്റർ, ഇന്ത്യൻ മെഡിക്കൽ മിഷൻ), അബ്ദുൽ മുകീത് (ഇന്ത്യൻ കോൺസുലേറ്റ് ജിദ്ദ), മൗലാന യൂനുസ് (ഹജ്ജ് മിഷൻ മീഡിയ ഇൻചാർജ്), മുഹമ്മദ് സിദ്ദീഖി (മാറാകിസുൽ അഹ്യ മുൻ വളന്റിയർ കോഓഡിനേറ്റർ) എന്നിവർ സംസാരിച്ചു. ഫോറം മക്ക ടീം കോഓഡിനേറ്റർ ഖലീൽ ചെമ്പയിൽ സ്വാഗതവും വളന്റിയർ കാപ്റ്റൻ ഗഫാർ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.