ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദ്: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, റിയാദ് കേരള ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി ആളുകൾ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ രക്തലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സാമൂഹിക ബാധ്യത ഏറ്റെടുത്താണ് ഫോറം രക്തദാനകാമ്പയിനുമായി മുന്നിട്ടിറങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ എപ്പോൾ ആവശ്യം വന്നാലും ഫോറം പ്രവർത്തകർ രക്തദാനത്തിന് സന്നദ്ധമാണെന്നും സംഘാടകർ അറിയിച്ചു.
കോവിഡ് മഹാമാരിക്കിടയിലും രക്തദാനം സംഘടിപ്പിക്കാൻ തയാറായ ഫോറം പ്രവർത്തകരെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രി ബ്ലഡ് ഡൊണേഷൻ മേധാവി ഡോ. സയ്യിദ് അഹമ്മദ് അഭിനന്ദിച്ചു. ബ്ലഡ് ബാങ്ക് ഹെഡ് നഴ്സ് അഹദ് സലിം, ബ്ലഡ് ബാങ്ക് സ്പെഷലിസ്റ്റ് മുഹമ്മദ് അല്‍ മുതൈരി, മരിയാ കെലിന് അന്ദേര, ഫഹദ് ഹകമി, ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റർ പ്രസിഡൻറ് അൻസാർ ആലപ്പുഴ, സെക്രട്ടറി സെയ്തലവി ചുള്ളിയാൻ, ഇല്യാസ് തിരൂർ, റഹീസ് തിരൂർ, കബീർ മമ്പാട്, റസാഖ് വല്ലപ്പുഴ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.