ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സുവനീർ 'ദി ഡിസ്റ്റൻസ്' പ്രകാശനം ചെയ്തു
text_fieldsറിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി ചാപ്റ്റർ കോവിഡ് കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പുറത്തിറക്കുന്ന സുവനീർ 'ദി ഡിസ്റ്റൻസ്' പ്രകാശനം റിയാദിൽ നടന്നു.
ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. റാം പ്രസാദ് പ്രകാശനം നിർവഹിച്ചു. കോവിഡ് ഭീതിവിതച്ച നാളുകളിൽ പ്രവാസികൾ നേരിട്ട സംഭവങ്ങളുടെ നേർസാക്ഷ്യമാണ് 'ദി ഡിസ്റ്റൻസ്' സുവനീറിലുള്ളത്. സൗദിയിലെ വിവിധ പ്രവിശ്യകളിലെ എഴുത്തുകാർ, പത്രപ്രവർത്തകർ ഉൾപ്പെടെ സാമൂഹിക-രാഷ്്ട്രീയ-വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ളവരുടെ രചനകൾ ഇതിലുണ്ട്.
ഇംഗ്ലീഷ്, മലയാളം, ഉർദു, കന്നഡ, തമിഴ് ഭാഷകളിൽ നിന്നുള്ള ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, കഥാവിഷ്കാരം, കവിതകൾ, കുട്ടികളുടെ ചിത്രരചനകൾ എന്നിവ 280 പേജുകളിൽ ഉൾക്കൊള്ളിച്ചാണ് സുവനീർ പ്രസിദ്ധീകരിച്ചത്.
കോവിഡിൽ മരിച്ചവർക്കും സഹജീവികൾക്കു വേണ്ടി സേവനം നടത്തിയ പോരാളികൾക്കുമായി സുവനീർ സമർപ്പിക്കുന്നതായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജനൽ പ്രസിഡൻറ് ബഷീർ ഈങ്ങാപ്പുഴ പറഞ്ഞു. റിയാദ് റീജനൽ സെക്രട്ടറി മുഹമ്മദ് റംജുദ്ദീൻ (തമിഴ്നാട്), മുഹമ്മദ് ജാവേദ് പാഷ (ആന്ധ്രപ്രദേശ്), മുനീബ് പാഴൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.