ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളന്റിയർ സംഗമം നടത്തി
text_fieldsമക്ക: ഹജ്ജ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളന്റിയർ സംഗമം നടത്തി.ഇമാം കൗൺസിൽ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റും മുൻ സംസ്ഥാന സമിതി അംഗവുമായ അബ്ദുറഹീം മന്നാനി മുഖ്യ പ്രഭാഷണം നടത്തി. അല്ലാഹുവിന്റെ അതിഥികളെ സേവിക്കാൻ പ്രത്യേകം സൗഭാഗ്യം ലഭിച്ച ജനവിഭാഗമാണ് ഹജ്ജ് വളന്റിയർമാർ എന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഗൗരവം പൂർണമായും ഉൾക്കൊണ്ടുകൊണ്ട് ദൈവപ്രീതി മാത്രം മുന്നിൽ കണ്ട് പ്രവർത്തനത്തിലേർപ്പെടുക. നിയ്യത്തിൽ നിന്നും വഴി തെറ്റുന്ന മറ്റു ചിന്തകൾ ആശയങ്ങൾ എന്നിവ ഒഴിവാക്കുക.
ഹാജിക്ക് ഒരു ഹജ്ജിന്റെ പ്രതിഫലമാണെങ്കിൽ ഓരോ സഹായികൾക്കും ഓരോരോ ഹജ്ജിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. സേവനത്തിനായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ വളന്റിയർമാരും എന്നും അബ്ദുർറഹ്മാൻ മന്നാനി കൂട്ടിച്ചേർത്തു.
ഐ.എഫ്. എഫ് മക്ക ഹജ്ജ് കമ്മിറ്റി കോർഡിനേറ്റർ ഖലീൽ ചെമ്പയിൽ അധ്യക്ഷത വഹിച്ചു.വളന്റിയർ ക്യാപ്റ്റൻ ഗഫാർ കൂട്ടിലങ്ങാടി മാർഗനിർദേശങ്ങൾ നൽകി. അസീസിയ ഇൻ ചാർജ് ഫദൽ നീരോൽപ്പാലം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.