പ്രതീക്ഷ നൽകുന്ന ഇന്ത്യ’; ഫോക്കസ് ടോക് ഷോ സംഘടിപ്പിച്ചു
text_fieldsജിദ്ദ: രാജ്യത്തിന്റെ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും നിലനിർത്താനും മതേതര ഇന്ത്യയിൽ ഫാഷിസത്തെ പ്രതിരോധിക്കാനും സമകാലിക സാഹചര്യത്തിൽ സാധിക്കുന്നു എന്നത് മതേതര ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഇന്ത്യൻ ജനതക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ഫോക്കസ് ഇൻറർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച 'പ്രതീക്ഷ നൽകുന്ന ഇന്ത്യ' എന്ന വിഷയത്തിൽ നടന്ന ടോക് ഷോ അഭിപ്രായപ്പെട്ടു.
സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഫാഷിസത്തെ പ്രതിരോധിക്കാനും മതേതര ഇന്ത്യയുടെ തെളിമ നിലനിർത്താനും സാധിച്ചാൽ പ്രതീക്ഷ കൈവിടാതെ മുന്നേറാൻ സാധിക്കുമെന്ന് എം.എസ്.എം കേരള പ്രതിനിധി ആദിൽ നസീഫ് പറഞ്ഞു.
എന്തായിരുന്നു ഇന്ത്യ എന്ന് പുതുതലമുറക്ക് പരിചയപ്പെടുത്തിയാലേ ഇന്നത്തെ ഇന്ത്യയെ മനസിലാക്കാൻ പുതുതലമുറക്ക് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റഫീഖ് പത്തനാപുരം (നവോദയ), പി.ടി ഇസ്മാഈൽ (ഒ.ഐ.സി.സി), ഹസീബ് റഹ്മാൻ (യൂത്ത് ഇന്ത്യ), എന്നിവരും സംസാരിച്ചു. ഫോക്കസ് ഇൻറർനാഷനൽ ജിദ്ദ ഡിവിഷൻ ഓപറേഷൻ മാനേജർ ഷഫീഖ് പട്ടാമ്പി മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.