ഇന്ത്യ-സൗദി ബന്ധത്തിൽ പുതിയ വഴിത്തിരിവിന് ജി 20 ഉച്ചകോടി സഹായമായി -എം.എ. യൂസഫലി
text_fieldsറിയാദ്: ലോകരാജ്യങ്ങൾക്കിടയിലെ പരസ്പര ബന്ധം പൊതുവിൽ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം സവിശേഷമായി ഇന്ത്യ-സൗദി ബന്ധത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നതിനും ജി 20 ഉച്ചകോടി സഹായകമായതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അഭിപ്രായപ്പെട്ടു.
വാണിജ്യ - വ്യവസായ മേഖലകളിൽ ഒരു നവയുഗപ്പിറവിക്കാണ് ഡൽഹി ഉച്ചകോടി സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇന്ത്യൻ ജനതയുടെയും പേരിൽ ഹൃദ്യമായ ആതിഥ്യമനുഭവിച്ചതിന്റെ ചാരിഥാർഥ്യമാണ് ലോക നേതാക്കൾക്ക് അനുഭവിക്കാനായത്. ജി 20 ഉച്ചകോടിക്ക് ശേഷമുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഔദ്യോഗിക കൂടിക്കാഴ്ചകളും ചർച്ചകളും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്കാണ് എത്തുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു.
ഇന്ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-സൗദി വാണിജ്യ ഉച്ചകോടിയിലും കിരീടാവകാശിയുടെ ബഹുമാനാർഥം രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ ഒരുക്കുന്ന അത്താഴ വിരുന്നിലും യൂസഫലി സംബന്ധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.