Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൂടുതൽ ദൃഢമാക്കി...

കൂടുതൽ ദൃഢമാക്കി ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം

text_fields
bookmark_border
കൂടുതൽ ദൃഢമാക്കി ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം
cancel

റിയാദ്​: ഇന്ത്യൻ ജൗർജ വകുപ്പു മന്ത്രിയുടെ സന്ദർശനത്തിന്​ പിന്നാലെയെത്തിയ വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈൽസ് വകുപ്പ്​ മന്ത്രി പീയൂഷ്​ ഗോയലിന്‍റെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടിയിലെ ബന്ധുത്വം കൂടുതൽ സുദൃഢമാക്കിയെന്ന്​ ഇന്ത്യൻ എംബസി. പ്രതിരോധ മേഖലയിലെ സഹകരണത്തിന്​ പുറമേ വാണിജ്യ വ്യവസായ മേഖലകളിൽ വൻ നിക്ഷേപ സാധ്യതകൾക്കാണ്​ ഇരു രാജ്യങ്ങളും തയാറെടുക്കുന്നത്​. റിയാദിൽ മൂന്നുദിവസമായി നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനീഷ്യേറ്റീവി​െൻറ (എഫ്‌.ഐ.ഐ) ഏഴാമത് എഡിഷനിൽ പ​ങ്കെടുക്കാനാണ്​ മന്ത്രിയും സംഘവും എത്തിയത്​.

‘ദ കമിങ്​ ഇൻവെസ്​റ്റ്​മെൻറ്​ മാൻഡേറ്റ്’ എന്ന പ്ലീനറി സെഷനിൽ അദ്ദേഹം പ്രഭാഷണം നടത്തി. സാ​ങ്കേതിക വളർച്ചകൾ ലോകത്തെ അടുപ്പിച്ചു നിർത്തുന്ന കാലഘട്ടത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള പുതിയ സാധ്യതകൾ ഉപയോഗശപ്പടുത്തണമെന്ന്​ അദ്ദേഹം പറഞ്ഞു. ‘പുതിയ കാലഘട്ടത്തിലെ വ്യവസായിക സമ്പദ്‌ വ്യവസ്ഥകൾക്കായുള്ള തന്ത്രങ്ങൾ’ എന്ന വിഷയത്തിൽ സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് ബിൻ അബ്​ദുൽ അസീസ് അൽ-ഫാലിഹ് നടത്തിയ പ്രഭാഷണ സെഷനിൽ അധ്യക്ഷനായും മന്ത്രി പീയുഷ്​ ഗോയൽ പ​ങ്കെടുത്തു.


സൗദിയിലെയിലെയും ഗൾഫ്​ മേഖലയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. പിന്നീട്​ സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഊർജ മേഖലയിലെ സഹകരണത്തിന്​ ഇന്ത്യയും സൗദിയും ആഴ്ചകൾക്ക്​ മുമ്പ്​ ഒപ്പുവെച്ചിരുന്നു.

തുടർന്ന് സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് എ. അൽ ഫാലിഹ്, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്​ദുല്ല കസബി, സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖു​ൈറഫ്​ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ ഇന്ത്യ സന്ദർശനത്തെ തുടർന്നുള്ള നടപടികളും ഉഭയകക്ഷി സാമ്പത്തിക, വ്യാപാര പങ്കാളിത്തത്തി​െൻറ ദൃഢത വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും നിക്ഷേപ വകുപ്പ്​ മന്ത്രിയുമായി ചർച്ച നടത്തി.

ലോകബാങ്ക് പ്രസിഡൻറ്​ അജയ് ബംഗ, അരാംകോ വെഞ്ചേഴ്‌സ് എക്‌സിക്യൂട്ടീവ് എം.ഡി അയ്സർ തയ്‌ദ്, വൈസ് ചെയർമാനും ഡെപ്യൂട്ടി പ്രസിഡൻറുമായ ഹസ്സൻ ജമീൽ, അബ്​ദുല്ലത്തീഫ് ജമീൽ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ബിസിനസ്​ മീറ്റിൽ ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സ്​ സ്ഥാപകൻ റായ്​ ഡാലിയോ, നിയോം ഗ്രൂപ്പ് സി.ഇ.ഒ നദ്മി അൽ നാസർ, കൂടാതെ സൗദിയിലെ പ്രമുഖ ഇന്ത്യൻ വ്യവസായ പ്രമുഖരുമായും മന്ത്രി ആശയവിനിമയം നടത്തി. ഒപ്പം എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹിക പ്രതിനിധികളെ അദ്ദേഹം അഭിസംബോധന ചെയ്​തു.


പിറ്റേദിവസം ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിൽ സംഘടിപ്പിച്ച ബിസിനസ് റൗണ്ട് ടേബിളിൽ മന്ത്രി പങ്കെടുത്തു. സൗദിയിലെ പ്രമുഖ വ്യവസായ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന്, ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ഓഫ് കൊമേഴ്സും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും തമ്മിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. ഇരുരാജ്യങ്ങൾക്കുമിടിയിൽ വിവിധ തലങ്ങളിലുള്ള സഹകരണം ഇന്ത്യ-സൗദി ബന്ധത്തെ കൂടുതൽ ദൃഢമാക്കിയതായി മന്ത്രി പറഞ്ഞു. പ്രതിരോധ നയതന്ത്ര മേഖലകളിലെ പങ്കാളിത്തത്തിനൊപ്പം വാണിജ്യ, വ്യവസായ നിക്ഷേപ മേഖലകളിലും കൂടുതൽ സാധ്യതകൾ തുറന്നിട്ടതായും അദ്ദേഹം പറഞ്ഞു.

photo റിയാദിൽ വിവിധ ഔദ്യോഗിക പരിപാടികളിൽ കേന്ദ്രമന്ത്രി പീയുഷ്​ ഗോയൽ പ​ങ്കെടുത്തപ്പോൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - India-Saudi bilateral ties further strengthened
Next Story