Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ-​സൗ​ദി...

ഇ​ന്ത്യ-​സൗ​ദി സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ന​ട​ത്തും

text_fields
bookmark_border
ഇ​ന്ത്യ-​സൗ​ദി സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ന​ട​ത്തും
cancel

റി​യാ​ദ്​: ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​ന് ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ര്‍ഷ​മാ​ണ് ഇ​രു​വി​ഭാ​ഗ​വും ചേ​ര്‍ന്ന് സൈ​നി​ക പ​രി​ശീ​ല​നം ന​ട​ത്തു​ക. പ്ര​തി​രോ​ധ മേ​ഖ​ല​യി​ല്‍ സൗ​ദി​യു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണി​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ-​സൗ​ദി സൈ​ന്യ​ങ്ങ​ള്‍ സം​യു​ക്ത അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യി ഇ​ന്ത്യ​ന്‍ സൈ​ന്യം സൗ​ദി​യി​ലെ​ത്തും. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം ക​ണ​ക്കാ​ക്കി​യാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന് തു​ട​ക്ക​മാ​വു​ന്ന​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ഇ​ന്ത്യ​ന്‍ ക​ര​സേ​ന മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ എം.​എം. ന​ര​വ​നെ സൗ​ദി അ​റേ​ബ്യ സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. ഒ​രു ഇ​ന്ത്യ​ന്‍ സൈ​നി​ക മേ​ധാ​വി​യു​ടെ ആ​ദ്യ സൗ​ദി സ​ന്ദ​ര്‍ശ​നം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​തി​രോ​ധ​മേ​ഖ​ല​യി​ല്‍ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗം കൂ​ടി​യാ​ണ് സൈ​നി​ക പ​രി​ശീ​ല​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudijoint military
Next Story