മുക്കാൽ നൂറ്റാണ്ട് പിന്നിട്ട് ഇന്ത്യ-സൗദി ബന്ധം
text_fieldsറിയാദ്: ഇന്ത്യ സ്വതന്ത്രമായ ഉടനെ തന്നെ നയതന്ത്രതലത്തിൽ ബന്ധം ആരംഭിക്കുകയും ഇന്ത്യയോടൊപ്പം നിൽക്കുകയും ചെയ്ത രാജ്യമാണ് സൗദി അറേബ്യയെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഇൗദ് പറഞ്ഞു. സൗദിയിലെ ജുബൈൽ തുറമുഖത്ത് എത്തിയ ഇന്ത്യൻ യുദ്ധക്കപ്പലായ 'ഐ.എൻ.എസ് കൊച്ചി'യിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഭയകക്ഷി ബന്ധത്തിെൻറ ഏഴര പതിറ്റാണ്ട് തികയുന്ന വേളയിൽ പ്രതിരോധമുൾപ്പെടെയുള്ള വിവിധ രംഗങ്ങളിൽ ബന്ധം കൂടുതൽ സുദൃഢമാവുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിെൻറ ഭാഗമായാണ് ഇന്ത്യൻ നാവികസേനയുടെ കപ്പൽ സൗദി തീരത്ത് എത്തിയതെന്നും പ്രതിരോധ രംഗത്തെ കൂടുതൽ ഇടപെടലുകൾക്ക് അത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനം, കച്ചവടം, സൈനികപരിശീലനം, മെഡിക്കൽ ഗവേഷണം, പ്രതിരോധ സഹകരണം, ടൂറിസം തുടങ്ങി അനവധി രംഗങ്ങളിൽ ഇന്ത്യയും സൗദിയും കൈകോർത്ത് മുന്നോട്ടുനീങ്ങുകയാണ്. കഴിഞ്ഞദിവസം സൗദി തീരത്ത് എത്തിയ യുദ്ധക്കപ്പലിലെ നാവികസേന അംഗങ്ങളും സൗദി നാവികസേനയും സംയുക്ത പരിശീലന പരിപാടികൾ നടന്നു.
കടൽകൊള്ളക്കാരെ നേരിടാനും കടൽചാലുകളിലെ സ്വന്തം രാജ്യത്തെ കപ്പലുകളെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും പരിശീലനങ്ങളിൽ ഉൾപ്പെട്ടിരുന്നു. സംയുക്ത പരിശീലനങ്ങൾ അവശ്യസമയത്ത് ഒന്നിച്ചുള്ള പോരാട്ടത്തിന് ഏറെ ഉപയോഗപ്രദമാെണന്നും അംബാസഡർ പറഞ്ഞു. കൂടാതെ ഹൈഡ്രോഗ്രാഫിക് സർവേ, രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി സേവനങ്ങളിൽ സൗദിയും ഇന്ത്യൻ നാവികസേനയും സഹകരിക്കുന്നുണ്ട്.
ഇന്ത്യയുടെ നാലാമത്തെ പ്രമുഖ കച്ചവട പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യക്കാവശ്യമുള്ള ക്രൂഡോയിലിെൻറ 18 ശതമാനവും ഗ്യാസിെൻറ 30 ശതമാനവും എത്തുന്നത് സൗദിയിൽനിന്നാണ്. കഴിഞ്ഞവർഷം 33.07 ശതകോടി ഡോളറിെൻറ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ നടന്നത്. ഇതുകൂടാതെ പ്രതിരോധ മേഖലയിലുള്ള പുതിയ സഹകരണം ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കിയതിെൻറ പ്രതിഫലനം കൂടിയാണ്.
അടുത്ത മാസങ്ങളിൽ ഇന്ത്യയിൽനിന്ന് കപ്പലുകൾ സൗദി തീരത്ത് വീണ്ടുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സൗദിയിലെ വിവിധ സേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തി. വാർത്തസമ്മേളനത്തിൽ അംബാസഡറിന് പുറമെ റിയർ അഡ്മിറൽ അജയ് കൊച്ചാർ, സച്ചിൻ ആർ. സക്കറിയ, ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ജി.സ്. ഗ്രിവൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.