ഹജ്ജ് കരാർ ഒപ്പിട്ടു; കപ്പൽ സർവിസിന് അനുമതി
text_fieldsജിദ്ദ: ഇൗ വർഷത്തെ ഹജ്ജിന് ഇന്ത്യയും സൗദി അറേബ്യയും കരാർ ഒപ്പുവെച്ചു. ഹജ്ജ് മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബൻതനുമാണ് ഒപ്പുവെച്ചത്. ചെലവുകുറഞ്ഞ ഹജ്ജ് യാത്രക്കായി കപ്പൽ സർവിസിന് സൗദി അനുമതി നൽകിയതാണ് ഇൗ വർഷത്തെ കരാറിെൻറ പ്രധാന പ്രത്യേകതയെന്ന് മന്ത്രി നഖ്വി പിന്നീട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, േക്വാട്ടയിൽ ഇത്തവണയും മാറ്റമില്ല. കഴിഞ്ഞ വർഷത്തെപോലെ 1,70,000 പേർക്ക് ഇൗ വർഷവും ഹജ്ജിനെത്താം.
45 വയസ്സിന് മുകളിലുള്ള വനിതകൾക്ക് മഹ്റം (പുരുഷ ബന്ധു) കൂടാതെ ഹജ്ജിന് അവസരം ലഭിക്കും. നാലുപേരുടെ ഗ്രൂപ്പിനാണ് ഇൗ രീതിയിൽ അനുമതി ലഭിക്കുക. ഇവർക്ക് പ്രത്യേക താമസസ്ഥലം ഒരുക്കും. കോൺസുലേറ്റ് ഇതിന് നടപടി സ്വീകരിക്കും. സാേങ്കതിക തടസ്സങ്ങളാൽ കരിപ്പൂരിനെ ഇൗവർഷവും എംബാർക്കേഷൻ പോയൻറ് ആക്കുന്നില്ല. തനിക്ക് ഏറെ പ്രിയപ്പെട്ട നാടാണ് കോഴിക്കോട് എന്നും തടസ്സങ്ങൾ നീങ്ങിയാൽ എംബാർക്കേഷൻ പോയൻറ് പുനഃസ്ഥാപിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും ജിദ്ദ കോൺസുലേറ്റിൽ നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പൽ സർവിസിന് ശ്രമിച്ചത്. ഇക്കാര്യം സൗദി അധികൃതർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും ബന്ധപ്പെട്ട വിഭാഗങ്ങൾ കൂടിയാലോചിച്ച് അവസാന തീരുമാനത്തിലെത്തും. ആദ്യഘട്ടമെന്ന നിലയിൽ മുംബൈ -ജിദ്ദ സർവിസ് ആണ് പരിഗണിക്കുന്നത്. നൂറുശതമാനം ഡിജിറ്റലാണ് ഇത്തവണത്തെ ഹജ്ജ് നടപടിക്രമങ്ങൾ. 3,60,000 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിയിൽ ലഭിച്ചത്. േക്വാട്ട വർധിപ്പിക്കാൻ സൗദി അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്. പരിശോധിക്കാമെന്ന് അവർ സമ്മതിച്ചു. നിയമം അനുസരിച്ച് പെരുമാറുന്ന ജനതയെന്ന നിലയിൽ ഇന്ത്യക്കാരോട് വലിയ മതിപ്പാണ് സൗദിക്കുള്ളത് -മന്ത്രി പറഞ്ഞു.
21 എംബാർക്കേഷൻ പോയൻറുകളും ഇത്തവണ നിലനിർത്തും. നിരക്ക് കുറഞ്ഞ എംബാർക്കേഷൻ പോയൻറ് തിരഞ്ഞെടുക്കാൻ തീർഥാടകർക്ക് അവസരം നൽകിയിരുന്നു. ഇതാദ്യമായാണ് എംബാർക്കേഷൻ പോയൻറ്തിരഞ്ഞെടുക്കാൻ അവസരം നൽകുന്നത്. നല്ല പ്രതികരണമാണ് ഇതിനുണ്ടായത്. ഹാജിമാരുടെ എമിഗ്രേഷൻ നടപടികൾ ഇന്ത്യയിൽതന്നെ പൂർത്തിയാക്കാൻ ചർച്ച നടക്കുന്നുണ്ട്. ഹജ്ജ് കരാറിെൻറ ഭാഗമല്ല ഇതെങ്കിലും നടപടികൾ പുരോഗമിക്കുന്നു. മക്കയിൽ ദീർഘകാല താമസ കരാർ പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.