ലുലുവിൽ 'ഇന്ത്യ ഉത്സവി'ന് തുടക്കം
text_fieldsറിയാദ്: 76-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ 'ഇന്ത്യ ഉത്സവി'ന് തുടക്കമായി. ഇന്ത്യൻ എംബസി ഷാർഷെ ദഫെ എൻ. രാം പ്രസാദ് റിയാദ് മുറബ്ബയിലെ ലുലു ഹൈപർമാർക്കറ്റ് അവന്യൂ മാളിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് അദ്ദേഹത്തെ വരവേറ്റു.
ജിദ്ദയിൽ ഇന്ത്യൻ കോൺസുൽ ജനറൽ ഷാഹിദ് ആലം ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്തു. സംസ്കാരം, വാണിജ്യം, പാചകകല എന്നിവയിലെ ഇന്ത്യൻ അനുഭവം അവതരിപ്പിക്കുന്ന വിപണനമേളയാണ് ലുലു ഹൈപർമാർക്കറ്റുകളിൽ ആരംഭിച്ച ഇന്ത്യ ഉത്സവ്. ഇന്ത്യയുമായി ലുലു ഗ്രൂപ്പിനുള്ള ഏറ്റവും അടുപ്പമുള്ള വാണിജ്യബന്ധത്തിന്റെ തെളിവാണ് ഇത്. പ്രാദേശിക ഭക്ഷണരീതികൾ, സെലിബ്രിറ്റി സന്ദർശനങ്ങൾ, അതിശയിപ്പിക്കുന്ന പ്രമോഷനുകൾ, ഫാഷൻ വസ്ത്രങ്ങൾ എന്നിവയുമായി ലുലുവിൽ അതുല്യമായ ഷോപ്പിങ് അനുങ്‍വമാണ് 'ഇന്ത്യ ഉത്സവ്' സമ്മാനിക്കുക.
വാദിലാൽ, ലാസ, അഗ്രോ സ്‍പെഷ്യൽ, എവറസ്റ്റ്, ഗോവിന്ദ് എന്നീ അഞ്ച് പുതിയ ഇന്ത്യൻ ബ്രാൻഡുകളുടെ ഉദ്ഘാടനം മേളയിൽ നടക്കും. ഒപ്പം ഭക്ഷ്യവിഭവങ്ങൾ, ആരോഗ്യദായക-സൗന്ദര്യവർധക ഉൽപന്നങ്ങൾ, പഴംപച്ചവർഗയിനങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ തുടങ്ങിയ 7,500 ഇന്ത്യൻ ഉൽപന്നങ്ങളുടെ പ്രത്യേക പ്രമോഷനും മേളയിലുണ്ട്. ഇന്ത്യയിലെ പ്രാദേശിക ഭക്ഷണവൈവിധ്യങ്ങളുടെ ആഘോഷമായ 'ഫ്ലവേഴ്സ് ഓഫ് ഇന്ത്യ'യും മേളയിലുണ്ട്. ഉപഭോക്താക്കൾക്ക് ഏറെ താൽപര്യമുള്ളതാവുമിത്.
രാജ്യത്തെ മുഴുവൻ ലുലു ഹൈപർമാർക്കറ്റുകളിൽ നടക്കുന്ന ഇന്ത്യ ഉത്സവ് മേള ഈ മാസം 20 വരെയുണ്ടാവും. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ദേശീയപതാകയുടെ മൂവർണത്തിലൊരുക്കിയ 75 മീറ്റർ നീളമുള്ള ഭീമമായ കേക്ക് മുറിച്ചു. സൗദി ആർട്ടിസ്റ്റ് ഖാലിദ് മസാലപ്പൊടികളും അരിയും ഉപയോഗിച്ച് നിർമിച്ച കലാരൂപങ്ങളും ഉപഭോക്താക്കളെ ആകർഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.