Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതബൂക്ക്​ ലുലു ഹൈപ്പർ...

തബൂക്ക്​ ലുലു ഹൈപ്പർ മാർക്കറ്റി​ൽ ‘ഇന്ത്യാഉത്സവി’ന്​ കൊടിയേറി

text_fields
bookmark_border
Luhyper
cancel
camera_alt

തബൂക്ക്​ ലുലു ഹൈപ്പർ മാർക്കറ്റി​ൽ ‘ഇന്ത്യാഉത്സവ്​’ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ ഉദ്​ഘാടനം ചെയ്യുന്നു

തബൂക്ക്: ഇന്ത്യ - സൗദി വാണിജ്യ ബന്ധത്തി​െൻറയും സാംസ്കാരിക വിനിമയത്തി​െൻറയും ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് തബൂക്കിൽ അരങ്ങേറിയ ‘ഇന്ത്യാഉത്സവി’ന് ലുലു ഹൈപ്പർ മാർക്കറ്റ് ആതിഥേയത്വം വഹിച്ചു. വർണപകിട്ടാർന്ന ചടങ്ങിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ, തബൂക്ക്​ ചേമ്പർ ഓഫ്​ കോമേഴ്​സ്​ അസിസ്​റ്റൻറ്​ സെക്രട്ടറി മുഹമ്മദ് അൽകമാലി അൽ അൻസി, ഇന്ത്യൻ എംബസി കോൺസുലർ മനുസ്​മൃതി, പോ​ട്ടോക്കോൾ ഓഫീസർ നിയാസ് അഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. കൂടാതെ സ്വദേശികളും വിദേശികളുമായി നിരവധി അതിഥികളും പങ്കെടുത്തു.

ലുലു സൗദി ഹൈപ്പർ മാർക്കറ്റ് ഈസ്​റ്റേൺ ‌പ്രൊവിൻസ്​ റീജനൽ ഡയറക്ടർ മൊയ്‌സ്​ നൂറുദ്ദീൻ ദുങ്കർ പർവാല, തബുക്ക്​ റീജനൽ മാനേജർ ഷാജി ഹമീദ് എന്നിവരും മേഖലയിലെ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളും പരമ്പരാഗത അറബ്, ഇന്ത്യൻ വേഷവിധാനവുമായി മുഖ്യാതിഥിയെ വരവേറ്റു.

‘പർപ്പിൾ കാർപെറ്റ്’ സ്വീകരണത്തിന്​ ശേഷം ഗേറ്റ്​ റിബൺ മുറിച്ചാണ് ഇന്ത്യൻ അംബാസഡർ, ‘ഇന്ത്യാഉത്സവി’​െൻറ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങളുടെ വൈവിദ്ധ്യമാർന്ന പ്രദർശനവും ശ്രദ്ധേയമായി. ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളിൽ പ്രധാനമായ ഫ്രഷ്ഫുഡ് ഏരിയ ഏറെപ്പേരെ ആകർഷിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ്​ വഴി 11,100 ഇനം ഇന്ത്യൻ ഉത്പന്നങ്ങളാണ്​ സൗദിയുടെ വിവിധ ലുലു ശാഖകളിൽ എത്തുന്നത്. ഇന്ത്യൻ സംസ്കാരത്തോടൊപ്പം ഇന്ത്യൻ ഭക്ഷ്യഉത്പന്നങ്ങളുടെ പ്രചാരണവും പ്രമോഷനും ലക്ഷ്യമാക്കിയുള്ള ലുലുവി​െൻറ സേവനങ്ങളെ അംബാസഡർ എടുത്തുപറഞ്ഞു പ്രശംസിച്ചു. മൊയ്‌സ്​ നൂറുദീൻ ദുങ്കർപർവാല ചടങ്ങിന്​ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tabuk LuHyper Market
News Summary - 'India Utsavi' flagged off at Tabuk LuHyper Market
Next Story