നിക്ഷേപകർക്ക് ഇന്ത്യയിൽ നിരവധി സാധ്യത –ജെയ്റ്റ്ലി
text_fieldsറിയാദ്: സാമ്പത്തിക പരിഷ്കരണത്തിെൻറ വഴിയിൽ അതിവേഗം കുതിക്കുന്ന ഇന്ത്യക്കും സൗദി അറേബ്യക്കും വ്യാപാര -നിക്ഷേപ മേഖലയിൽ സഹകരിച്ച് മുന്നേറാനുള്ള സാധ്യതകൾ ധാരാളമുണ്ടെന്ന് ധനകാര്യമന്ത്രി അരുൺ െജയ്റ്റിലി പറഞ്ഞു. ഇന്ത്യ- സൗദി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി വിവിധ പരിപാടികളിൽ പെങ്കടുക്കാൻ റിയാദിലെത്തിയ ധനമന്ത്രി കൗൺസിൽ ഒാഫ് സൗദി ചേംബേഴ്സ് സംഘടിപ്പിച്ച വ്യവസായ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സാമ്പത്തിക പരിഷ്കരണ മേഖലയിൽ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കയാണെന്ന് അരുൺ െജയ്റ്റ്ലി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള സംരംഭകർക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മനുഷ്യ വിഭവ ശേഷി ലഭ്യമാക്കുന്ന കാര്യത്തിലും ഇന്ത്യക്ക് ഒരുപാട് സാധ്യതകളുണ്ട്. ടൂറിസം, ഹോസ്പിറ്റാലിറ്റി, ഫുഡ്, ഒാേട്ടാമൊബൈൽ മേഖലകളിൽ നിക്ഷേപകർക്ക് മികച്ച അന്തരീക്ഷം ഇന്ത്യയിലുണ്ട്. സൗദി അറേബ്യയിൽ വിഷൻ 2030െൻറ ഭാഗമായി നടക്കുന്ന പരിഷ്കരണങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇൗയിടെ പ്രഖ്യാപിച്ച ചെങ്കടൽ ടൂറിസം പദ്ധതിയിൽ ഇന്ത്യൻ നിക്ഷേപകർ സന്നദ്ധത അറിയിച്ചതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കുള്ള വിസ നടപടികൾ എളുപ്പമാക്കണമെന്ന് യോഗത്തിൽ പെങ്കടുത്ത സൗദി വ്യവസായ പ്രതിനിധികൾ ആവശ്യപ്പെട്ടു. നോട്ട് നിരോധന നടപടികളും ജി.എസ്.ടിയും ഇന്ത്യൻ വ്യവസായ മേഖലയെ എങ്ങനെ ബാധിച്ചെന്ന് സൗദി പ്രതിനിധികൾ ധനമന്ത്രിയോട് ആരാഞ്ഞു.
നികുതി ഘടന എളുപ്പമുള്ളതാക്കാൻ ജി.എസ്.ടി സഹായിച്ചെന്നും നോട്ട് നിരോധന നടപടികൾ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം മറുപടി പറഞ്ഞു. സൗദി വിദേശ വാണിജ്യ സഹമന്ത്രി അബ്ദുറഹ്മാൻ അൽഹർബിയും യോഗത്തിൽ സംബന്ധിച്ചു. നിക്ഷേപത്തിെൻറ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൗൺസിൽ ഒാഫ് സൗദി ചേംബേഴ്സ് ചെയർമാൻ എൻജി. അഹ്മദ് എസ്അൽ റാജി, കോ. ചെയർമാൻ എൻജി. കമാൽ എസ്അൽ മുനാജദ്, ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കോമേഴ്സ് ഇൻഡസ്ട്രി പ്രസിഡൻറ് സി. റഷീഷ് എന്നിവരും സംസാരിച്ചു. ഞായറാഴ്ച പുലർച്ച റിയാദിലെത്തിയ അരുൺ െജയ്റ്റ്ലി സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ച നടക്കുന്ന ഇന്ത്യ- സൗദി ജോയൻറ് കമീഷൻ യോഗത്തിലും ധനമന്ത്രി സംബന്ധിക്കും. വിവിധ വ്യാപാരകരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.