ഡോ. ഒൗസാഫ് സഇൗദ് ഇന്ത്യൻ അംബാസഡറായി ഉടൻ ചുമതലയേൽക്കും
text_fieldsറിയാദ്: സൗദിയിലെ ഇന്ത്യൻ അംബാസഡറായി ഡോ. ഒൗസാഫ് സഇൗദ് ഉടൻ ചുമതലയേൽക്കുമെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാ ലയം സ്ഥിരീകരിച്ചു. നിലവിലെ അംബാസഡർ അഹമ്മദ് ജാവേദ് മാർച്ച് 15ന് മടങ്ങും. 1989 ബാച്ച് െഎ.എഫ്.എസുകാരനായ ഒൗസാഫ് സഇൗദ് നിലവിൽ സ്വീഷെൽസിലെ ഇന്ത്യൻ ഹൈകമീഷണറാണ്. വൈകാതെ അദ്ദേഹം റിയാദിൽ ചാർെജടുക്കുമെന്ന് മന്ത്രാലയം വാർത ്താകുറിപ്പിൽ അറിയിച്ചു. പദവിയൊഴിയുന്ന അഹമ്മദ് ജാവേദ് ഇൗ മാസം 15ന് ഇന്ത്യയിേലക്ക് മടങ്ങും. പുതിയ അംബാസഡർ എത്തുന്നതുവരെ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഡോ. സുഹൈൽ അജാസ് ഖാനാണ് ചുമതല.
സൗദി അറേബ്യക്ക് നേരത്തെ തന്നെ സ ുപരിചിതനാണ് ഒൗസാഫ് സയിദ്. 2004 ആഗസ്റ്റ് മുതൽ 2008 ജൂലൈ വരെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറലായിരുന്നു. അറബ് മേഖലയുമായുള്ള അദ്ദേഹത്തിെൻറ ബന്ധം കേവലം നയതന്ത്രം മാത്രമല്ല. യമനിലെ ഹദ്റമി പാരമ്പര്യവുമായി പൈതൃക ബന്ധമുണ്ട് തെലങ്കാനക്കാരനായ അദ്ദേഹത്തിന്. ദക്ഷണി യമനിലെ ഹദർമൗത്തിൽ നിന്ന് ഹൈദരാബാദിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിെൻറ കുടുംബം. കുടിയേറ്റത്തിന് മുമ്പ് ഒരു പ്രപിതാമഹൻ ഹദർമൗത്തിലെ അൽമുകല്ല സുൽത്താെൻറ കീഴിൽ സേവനമനുഷ്ഠിച്ചിരുന്നു. 2010 സെപ്തംബർ മുതൽ 2013 ജൂലൈ വരെ യമനിലെ അംബാസഡറായി നിയമിക്കപ്പെട്ടപ്പോൾ ഹദ്റമി വംശജനായ ആദ്യത്തെ ഇന്ത്യൻ സ്ഥാനപതിയെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.
സമ്പന്നമായ ഒരു ഉറുദു സാഹിത്യ പാരമ്പര്യവും അദ്ദേഹത്തിനുണ്ട്. പിതാവ് അവ്വാസ് സഇൗദ് അറിയപ്പെടുന്ന ആധുനിക ഉറുദു ചെറുകഥാകൃത്തും അമ്മാവൻ മുഗാനി തബസും പ്രശസ്തനായ ഉറുദു കവിയും സാഹിത്യ നിരൂപകനുമായിരുന്നു. ഇൗ പാരമ്പര്യം ഒൗസാഫ് സഇൗദിലൂടെയും സമൃദ്ധമായി തന്നെ തുടരുന്നു. പത്രങ്ങളിലും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്ന അദ്ദേഹത്തിേൻറതായി മൂന്ന് പുസ്തകങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യൻ ആർട് ആൻറ് കൾച്ചർ, െട്രൻഡ്സ് ഇൻ ഒബ്ജക്ടീവ് ജിയോളജി, െട്രൻഡ്സ് ഇൻ ഇന്ത്യൻ കൾച്ചറൽ ആൻറ് ഹെരിറ്റേജ് എന്നീ പുസ്തകങ്ങൾക്ക് ശേഷം ഹജ്ജ്, മക്കയിലേയും മദീനയിലേയും ഇന്ത്യൻ വഖഫ് സ്ഥാപനങ്ങൾ എന്നിവയെ കുറിച്ച് പുതിയ രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. ഇതിന് പുറമെ പിതാവ് അവാസ് സഇൗദിെൻറ രചനകൾ സമാഹരിച്ച് എഡിറ്റ് ചെയ്ത് ‘കുല്ലിയത്തേ അവാസ് സഇൗദ്’ എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവാസ് സഇൗദിെൻറയും കനീസ് ഫാത്തിമയുടെയും മകനായി 1963 സെപ്തംബർ 18ന് ഹൈദരാബാദിലാണ് ജനനം. ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ ജിയോളജിയിൽ എം.എസ്സി, പി.എച്ച്.ഡി എന്നിവ പൂർത്തിയാക്കിയ ശേഷം കെയ്റോയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബിക് ഭാഷയിൽ അഡ്വാൻസ്ഡ് ഡിപ്ലോമയും നേടി. ഉസ്മാനിയ യൂനിവേഴ്സിറ്റിയിലെ പഠനകാലത്ത് പ്രഭാഷണ കലയിൽ വൈ.ജി.കെ മൂർത്തി സ്വർണ മെഡൽ ജേതാവുമായിരുന്നു. 1989 ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന അദ്ദേഹം അറബ്, ഗൾഫ് രാജ്യങ്ങൾക്കും ഇന്ത്യക്കുമിടയിൽ വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ വളർത്തുന്നതിനുള്ള ദൗത്യങ്ങളിലാണ് കൂടുതലും പ്രവർത്തിച്ചത്. 1992ൽ കെയ്റോയിലെ ഇന്ത്യൻ മിഷനിലായിരിക്കെ ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിെൻറ പ്രചാരണ ദൗത്യത്തിലും പങ്കാളിത്തം വഹിക്കാൻ തുടങ്ങി. 2001ൽ ഡെൻമാർക്കിലെ ഇന്ത്യൻ എംബസിയിൽ കോൺസലായി നിയമിക്കപ്പെടുന്നതു വരെ കെയ്റോ, ദോഹ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ വിവിധ സെക്രട്ടറി ഗ്രേഡ് പദവികളിൽ സേവനം അനുഷ്ഠിച്ചു.
ഹൈദരാബാദിൽ റീജനൽ പാസ്പോർട്ട് ഒാഫീസറുമായി. 2004ൽ കോൺസൽ ജനറലായി ഉയർത്തപ്പെട്ട് ഡെൻമാർക്കിൽ നിന്ന് ജിദ്ദയിലെത്തി. 2008 മുതൽ 2010 വരെ ന്യൂ ഡൽഹിയിൽ വിദേശകാര്യമന്ത്രാലയത്തിലെ പടിഞ്ഞാറൻ ആഫ്രിക്ക വിഭാഗത്തിൽ ജോയിൻറ് സെക്രട്ടറിയായി. 2010 മുതൽ 2013 വരെയാണ് യമനിൽ അംബാസഡറായത്. ശേഷം കോൺസൽ ജനറലായി ചിക്കാഗോയിലെത്തി. 2017 ഫെബ്രുവരി 17 മുതൽ സീഷെൽസിൽ അംബാസഡറായി നിയമിതനായി. അവിടെ സേവനകാലാവധി പൂർത്തിയാക്കാനിരിക്കെയാണ് റിയാദിലെ പുതിയ ചുമതലയെത്തിയിരിക്കുന്നത്. സീഷെൽസിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്ന അദ്ദേഹം ഉടൻ റിയാദിലെത്തി ചാർജെടുക്കും. ഫർഹ സഇൗദാണ് അദ്ദേഹത്തിെൻറ സഹധർമിണി. ഫോേട്ടാ: ഡോ. ഒൗസാഫ് സഇൗദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.