പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംബസി പ്രതിജ്ഞാബദ്ധം -ഇന്ത്യൻ അംബാസഡർ
text_fieldsയാമ്പു: ഇന്ത്യക്കാരുടെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ക്ഷേമ കാര്യത്തിലും തൊഴിൽ സംബന്ധമായ പ്രശ്ന പരിഹാരത്തിനും നിയമത്തിെൻറ വഴിയിൽ സാധ്യമായത് ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. യാമ്പുവിൽ ഇന്ത്യൻ പൗരസമൂഹം ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട് നേരിട്ടറിയുന്ന ഏതു വിഷയത്തിലും 24 മണിക്കൂറിനകം മറുപടി നൽകുമെന്ന് അംബാസഡർ അറിയിച്ചു. പ്രവാസികൾ സ്വീകരിക്കേണ്ട നിയമപരമായ കാര്യങ്ങളിൽ സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
മാസങ്ങളായി ശമ്പളം ലഭിക്കാത്ത തൊഴിലാളികളുടെ പ്രശ്നങ്ങൾ, തൊഴിൽ-പാസ്പോർട്ട് പ്രശ്നങ്ങൾ, ഇന്ത്യൻ കോൺസുലേറ്റിെൻറ മാസം തോറുമുള്ള ക്യാമ്പിന് സ്ഥലസൗകര്യ പരിമിതി തുടങ്ങിയ ധാരാളം വിഷയങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തി. യാമ്പുവിലെ പ്രവാസികളുടെ ആവശ്യങ്ങൾ ഉൾപെടുത്തിയ ഹരജി അംബാസഡർക്ക് ചടങ്ങിൽ കൈമാറി. വ്യവസായ നഗരിയിൽ ഇതാദ്യമായി നടന്ന അംബാസഡറുടെ സന്ദർശനം പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ശൈഖും സംബന്ധിച്ചു. അൽമനാർ ഇൻറർ നാഷനൽ സ്‌കൂളിലായിരുന്നു വേദി. യാമ്പുവിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെ ഭാരവാഹികളും അൽമനാർ ഇൻറർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജിമോൻ, റദ്വ ഇൻറർ നാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ വദൂദ് ഖാൻ എന്നിവരും കോൺസൽ ജനറലിനെ സ്വീകരിച്ചു.
വിവിധ പ്രവാസി സംഘടനകളായ കെ.എം.സി. സി, തനിമ, ഒ.ഐ.സി.സി, ഇന്ത്യൻ എൻജിനിയേർസ് ഫോറം, യാമ്പു ഇന്ത്യൻ ഇസ്‌ലാഹി സെൻറർ, നവോദയ, ഐ.എഫ്.സി, എസ്.കെ.ഐ.സി, പ്രവാസി സാംസ്കാരിക വേദി, ഐ.സി.എഫ്, ഐ.എഫ് .എ, ഒറീസ ഫോറം നേതാക്കൾ സംബന്ധിച്ചു. കമ്യൂണിറ്റി വെൽഫെയർ അംഗം ശങ്കർ എളങ്കൂർ അധ്യക്ഷത വഹിച്ചു. സി.സി ഡബ്ല്യു മെമ്പർ അബ്ദുൽ കരീം താമരശ്ശേരി ചടങ്ങിൽ സംബന്ധിച്ചു. മുസ്തഫ മൊറയൂർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.