അനധികൃതരായി കഴിയുന്നവരുടെ മടക്കയാത്ര ഉറപ്പാക്കാൻ മുന്നിട്ടിറങ്ങണം – അംബാസഡർ
text_fieldsറിയാദ്: മൂന്നാം ഘട്ടത്തിലും പൊതുമാപ്പിെൻറ ആനുകൂല്യം പൊതുമാപ്പ് ആദ്യം പ്രഖ്യാപിച്ച ഇൗ വർഷം മാർച്ച് 19 ന് മുമ്പ് നിയമ ലംഘകരായർവർക്ക് മാത്രമായിരിക്കുമെന്ന് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് അറിയിച്ചു. നേരത്തെ രണ്ട് ഘട്ടങ്ങളിലായി ലഭിച്ച അവസരം ഉപയോഗപ്പെടുത്താൻ കഴിയാതെ പോയവർക്കുള്ള അസുലഭ അവസരമാണ് ഇപ്പോൾ കൈവന്നതെന്നും അർഹരായ മുഴുവനാളുകളും ഇത് ഉപയോഗപ്പെടുത്താൻ മുന്നോട്ട് വരണമെന്നും ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത മാധ്യമ പ്രവർത്തകരുടെയും വളണ്ടിയർമാരുടെയും സംയുക്ത യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
നിയമപരമായ രേഖകളില്ലാതെ അനധികൃതമായി കഴിയുന്നവർക്ക് സാമ്പത്തിക പിഴയും ജയിൽ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ മടങ്ങാനുള്ള സൗകര്യമാണ് ഒരു മാസം കൂടി ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ അവസരം ഉപയോഗപ്പെടുത്താൻ അർഹരായ പ്രവാസികൾക്ക് ഇന്ത്യൻ എംബസി എല്ലാ സൗകര്യവും ഒരുക്കും. ഇതിനായി സാമൂഹിക പ്രവർത്തകരും മാധ്യമങ്ങളും ബോധവത്കരണ പ്രവർത്തനങ്ങൾ ജൗർജ്ജിതപ്പെടുത്തി അർഹരായവർക്ക് സഹായം ഉറപ്പുവരുത്തണം.
മടക്കയാത്രക്ക് കാലാവധിയുള്ള പാസ്പോർട്ട് ൈകയിലില്ലാത്തവർക്ക് ഇന്ത്യൻ എംബസി സൗജന്യമായി ഔട്ട് പാസ് നൽകും. ആവശ്യക്കാർ എംബസിയിലോ എംബസിയുടെ രേഖകൾ സ്വീകരിക്കുന്ന ഇതര കേന്ദ്രങ്ങളിലോ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. നേരത്തെ ഔട്ട് പാസ് നേടി കാലാവധിക്കുള്ളിൽ നാടുവിടാത്തവർക്ക് ഫീസ് ഈടാക്കി ഇത് പുതുക്കി നൽകും. നിയമ സാധുതയുള്ള യാത്രാരേഖകളുമായി തർഹീലുകളിലെത്തിയാണ് എക്സിറ്റ് നേടേണ്ടത്. ഒക്ടോബർ 19^ഓടെ പുതിയ ആനുകൂല്യത്തിെൻറ കാലാവധി അവസാനിക്കും.
മാർച്ച് 19^ന് ശേഷം ഇഖാമ കാലാവധി കഴിഞ്ഞും തൊഴിൽ പ്രശ്നങ്ങളിൽപെട്ടും നിയമ ലംഘകരായവർക്ക് കൂടി ഇൗ ആനുകൂല്യം നൽകണമെന്ന് സൗദി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. മാർച്ച് 19^ന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർ, ഒരു രേഖയും കൈയിലില്ലാത്തവർ, ഹുറൂബായവർ, ഹജ്ജ് ഉംറ സന്ദർശന വിസകളിൽ വന്ന് കലാവധി കഴിഞ്ഞവർ, ട്രാൻസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞവർ തുടങ്ങിയ ആളുകൾക്കെല്ലാം നീട്ടിയ ആനുകൂല്യവും ഉപയോഗപ്പെടുത്താം. നാല് മാസത്തോളം തുടർന്ന പൊതുമാപ്പ് ആനുകൂല്യത്തിൽ നാട് വിടാൻ 31,600 ലേറെ ഇന്ത്യക്കാർക്കാണ് എംബസി ഇതുവരെ ഔട്ട് പാസ് നൽകിയത്. എന്നാൽ ഇക്കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്കുള്ളിൽ എത്ര ഇന്ത്യാക്കാർ മടങ്ങിയെന്ന കൃത്യമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നും അംബാസഡർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.