വാക്സിനേഷനെടുത്ത ഇന്ത്യൻ പ്രവാസികൾക്ക് യാത്രാവിലക്കിൽ ഇളവിന് അഭ്യർഥിച്ചു: ഇന്ത്യൻ അംബാസഡർ
text_fieldsദമ്മാം: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിക്കുേമ്പാൾ വാക്സിേനഷൻ സ്വീകരിച്ചവർക്ക് തിരികെ സൗദിയിലേക്ക് വരുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കാൻ സൗദി അധികൃതരോട് അഭ്യർഥിച്ചതായി ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഇൗദ് അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച വിഷയത്തിൽ നടന്ന വെബ്ബിനാറിലാണ് അംബാസഡർ യാത്രാവിലക്കിൽ ഇളവനുവദിക്കാൻ അഭ്യർഥിച്ചത്.
റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യാ ഗവൺമെൻറ്, ടൂറിസം മന്ത്രാലയം, സൗദി ടൂറിസം വകുപ്പ്, ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ, സൗദി ഇന്ത്യ ബിസിനസ് നെറ്റ്‌വർക്ക് എന്നിവയുടെ പങ്കാളിത്തത്തിലാണ് വെർച്വൽ യോഗം സംഘടിപ്പിച്ചത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢവും ഊഷ്മളവുമാണെന്ന് അംബാസഡർ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദ സഞ്ചാര മേഖലയിൽ നിരവധി സാധ്യതകൾ നിലനിൽക്കുന്നതായി അദ്ദേഹം വിശദീകരിച്ചു.
സഹാസിക വിനോദം, സാംസ്കാരിക വിനോദം, വൈദ്യ, ആത്മീയ മേഖലയുമായി ബന്ധപ്പെട്ട വിനോദങ്ങൾ തുടങ്ങി നിരവധി സാധ്യതകളെ കുറിച്ച് തെൻറ മുഖ്യ ഭാഷണത്തിൽ അംബാസഡർ വ്യക്തമാക്കി. ഇന്ത്യയിൽ ആലോപ്പതി മേഖലയിൽ മികച്ച ചികിത്സകൾ ലഭ്യമാണ്. അതോടൊപ്പം ആയൂർവേദ ചികിത്സയുടെ സാധ്യകതകളും ധാരാളം. ആരോഗ്യ ജീവിതത്തിന് ഇന്ത്യയുടെ സംഭാവനയായ 'യോഗ' രാജ്യാന്തര തലത്തിൽ നേടിയെടുത്ത പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ചും അംബാസഡർ സംസാരിച്ചു. യോഗ പ്രോത്സാഹിപ്പിക്കുന്നതിനും ആചരിക്കുന്നതിനും സൗദിയും ഇന്ത്യയും തമ്മിലുള്ള ധാരണാ പത്രത്തിൽ ഒപ്പിട്ടത് ആഴ്ചകൾക്ക് മുമ്പാണ്. ഇൗ രംഗത്ത് ഇരു രാജ്യങ്ങളും സഹകരണം കൂടുതൽ ബലവത്താക്കും.
കോവിഡ് പ്രതിസന്ധികൾക്കിടയിലും സൗദിയിൽ ടൂറിസം മേഖല കൈവരിച്ച ഉണർവിനെ ഇന്ത്യൻ അംബാസഡർ അഭിനന്ദിച്ചു. എണ്ണ ആശ്രിതത്വം കുറച്ച് സാമ്പത്തിക ശക്തിയായി മാറാനുള്ള സൗദിയുടെ ദേശീയ പദ്ധതിയായ 'വിഷൻ 2030' െൻറ ഭാഗമായി രാജ്യത്ത് രൂപം കൊള്ളുന്ന നിയോം, ഖിദ്ദിയ, അമാല പദ്ധതികൾ സൗദിയിൽ അനന്തമായ ടൂറിസം സാധ്യതകൾ തുറന്നിടുമെന്ന് ഇന്ത്യയിലെ സൗദി ടൂറിസം ഡയറക്ടർ അഗസ്റ്റസ് ശെസമൻ പറഞ്ഞു.
ഇന്ത്യാ ടൂറിസം ഡെവലപ്‌മെൻറ് കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി. കമലവർധന റാവു, ഇന്ത്യയിലെ വിനോദസഞ്ചാരത്തിനുള്ള വഴികളെക്കുറിച്ചും പാൻഡെമിക് ബിസിനസ് അവസരങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഖാലിദ് അൽ-ഒൈത്വബി, അശോക് സേഥി, അബ്ദുല്ല സഉൗദ് അൽ-തുവൈജിരി, രവി ഗോസൈൻ തുടങ്ങിയവർ വിനോദ സഞ്ചാര മേഖലയിലെ വിവിധ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, ഇരു രാജ്യങ്ങളിലേയും വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രതിനിധികൾ തുടങ്ങി നിരവധി പേർ വെബിനാറിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.