ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വിവിധ ക്രൈസ്തവ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷ പരിപാടികൾ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു.
ക്രിസ്മസ് കേക്ക് കട്ടിങ് കോൺസുൽ ജനറലിെൻറ പത്നി ഡോ. ഷക്കില ഷാഹിദ് ആലം നിർവഹിച്ചു. പുതുവർഷത്തെ എതിരേൽക്കാനായി കോൺസുൽ ജനറലും പത്നിയും ചേർന്ന് 24 ബലൂണുകൾ ആകാശത്തേക്ക് പറത്തി. പ്രോഗ്രാം കൺവീനർ മനോജ് മാത്യു, വി.വി വർഗീസ്, സുശീല ജോസഫ്, പീറ്റർ റൊണാൾഡ്, ജേക്കബ് ജോർജച്ചൻ തുടങ്ങിയവർ സംസാരിച്ചു. ക്രിസ്മസ് സന്ദേശം സെബിയച്ചൻ, പാസ്റ്റർ ഹാനോക് അഭിനയി എന്നിവർ നൽകി.
ലീഡർ അജിത് സ്റ്റാൻലിയുടെ നേതൃത്വത്തിലുള്ള ഐ.സി.സി കൊയറിെൻറ സ്വാഗതഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ ജിദ്ദ മാർത്തോമ കോൺഗ്രിഗേഷൻ, വേ ഓഫ് ലൈഫ്, മാർത്തോമാ കോൺഗ്രിഗേഷൻ ജിദ്ദ (നിരണം - മാരാമൺ ഭദ്രാസനം), ഗ്ലോറിയസ് തെലുഗ് ചർച്ച്, ജിദ്ദ പ്രയർ ഗ്രൂപ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സോളോ സോങ് അവതരിപ്പിച്ച ലിനറ്റെ ജിജുവിനു കോൺസുൽ ജനറൽ ഉപഹാരം സമ്മാനിച്ചു.
ക്രിസ്തുവിെൻറ ജനനത്തെ ദൃശ്യവൽക്കരിച്ചു സീറോ മലബാർ കാത്തലിക് അസോസിയേഷൻ അവതരിപ്പിച്ച നേറ്റിവിറ്റി സീൻ, സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, കാർമൽ പ്രയർ ഗ്രൂപ്, സെൻറ് മേരിസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ, മലങ്കര കാത്തലിക് മിഷൻ ജിദ്ദ, സീറോ മലബാർ കാത്തലിക് അസോസിയേഷൻ എന്നിവർ അവതരിപ്പിച്ച സമൂഹ നൃത്തങ്ങൾ, ഐ.സി.സി ടീം അവതരിപ്പിച്ച കോൽക്കളി, ഗ്ലോറിയസ് തെലുഗ് ചർച്ച് അവതരിപ്പിച്ച മൈം എന്നിവ പരിപാടിക്ക് മികവ് കൂട്ടി.
സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിെൻറ നേതൃത്വത്തിൽ നടത്തിയ കരോൾ സംഘത്തിെൻറ ഒപ്പം ക്രിസ്മസ് ഫാദറും വേദിയിൽ എത്തി. കരഘോഷത്തോടെയും ഹർഷാരവങ്ങളോടെയും കാണികൾ അവരെ വരവേറ്റു.
ഐ.സി.സി കൊയർ സൈലൻറ് നൈറ്റ് ഗാനം ആലപിച്ചപ്പോൾ കത്തിച്ച മെഴുകുതിരികളുമായി കാണികൾ മുഴുവൻ എഴുനേറ്റു നിന്നു. ഗുഡ്ഹോപ് അക്കാദമി നറുക്കെടുപ്പിലൂടെ ക്രിസ്മസ് സമ്മാനങ്ങൾ കാണികൾക്ക് നൽകി. കോൺസുലേറ്റ് അങ്കണത്തിൽ ഒരുക്കിയ ക്രിസ്തുമസ് ഡിന്നർ പരിപാടിയുടെ ഭാഗമായിരുന്നു.
പരിപാടിക്ക് ജോസഫ് വർഗീസ്, എൻ.ഐ ജോസഫ്, ലിജു രാജു, ഷിബു ജോർജ്ജ്, സുനിൽ വർക്കി, തങ്കച്ചൻ സാമുവൽ, തോമസ് പി. കോശി, അനിൽ റോജി മത്തായി, ജോജി ജോർജ്, റൈജു അലക്സ്, ബാബു വർഗീസ്, സോബൻ കുമാർ, ജോൺസൻ വര്ഗീസ്, ജിബു ടോം, രാജേഷ് കെ അലക്സാണ്ടർ, എബി ഫിലിപ്പ്, ജോസ് മാത്യു, തോമസ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.