അബഹയിൽ ഇന്ത്യൻ കോൺസലർ സന്ദർശനം ഏപ്രിൽ 25ന്
text_fieldsഅബഹ: പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥരടങ്ങിയ സംഘം ഈ മാസം 25ന് (വെള്ളിയാഴ്ച) അബഹ സന്ദർശിക്കും. ഖമീസ് മുശൈത്ത് ദിയാഫയിലെ ഇമാം മുഹമ്മദ് ബിൻ സഊദ് റോഡിലെ അൽ ഖുറാഷ് ഹോട്ടലിലാണ് സന്ദർശനം.
മുമ്പ് ഖമീസ് മുശൈത്തിലെ വി.എഫ്.എസ് സെന്ററിലായിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്. രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിൻമെന്റ് എടുക്കണം.
ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിൻമെന്റ് നൽകുക.
സൗദി അധികൃതരുടെ നിയമനിർദേശങ്ങൾ പൂർണമായും പാലിച്ചുവേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

