ദമ്മാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങണം -നവയുഗം
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം മുന്‍നിര്‍ത്തി സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കണമെന്ന് നവയുഗം സാംസ്കാരികവേദി ദല്ല മേഖല സമ്മേളനം കേന്ദ്ര സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിൽ സൗദി അറേബ്യൻ കോണ്‍സുലേറ്റും തുടങ്ങണമെന്നും സമ്മേളനം അംഗീകരിച്ച ഔപചാരിക പ്രമേയത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ റിയാദിൽ എംബസിയും ജിദ്ദയിൽ കോൺസുലേറ്റുമാണുള്ളത്. എന്നാൽ നിരവധി ഇന്ത്യക്കാരുള്ള ദമ്മാമിൽ കോൺസുലേറ്റ് സംവിധാനമില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. സൗദിയിൽ ഏറ്റവുമധികം പ്രവാസികളുള്ള കേരളം പോലൊരു സംസ്ഥാനത്ത് സൗദി കോണ്‍സുലേറ്റും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കേന്ദ്രസർക്കാർ മുൻകൈ എടുത്താൽ സൗദി സർക്കാറുമായി നയതന്ത്രബന്ധങ്ങളിലൂടെ ഇത് നടപ്പാക്കാൻ കഴിയും.
ഈ രണ്ട് ആവശ്യങ്ങളും ഉടനെ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് നന്ദകുമാർ അവതരിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക പ്രമേയം ആവശ്യപ്പെട്ടു. ദമ്മാം ദല്ല കൊദറിയ റോളക്സ് ഹോട്ടലിലെ സഫിയ അജിത്ത് നഗറിൽ നടന്ന മേഖല സമ്മേളനം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സനു മഠത്തിൽ അധ്യക്ഷത വഹിച്ചു. റഷീദ് പുനലൂർ അനുശോചന പ്രമേയവും നൗഷാദ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
നിസാം കൊല്ലം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജൻ കായംകുളം, നൗഷാദ്, വർഗീസ്, കിഷോർ എന്നിവർ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, രക്ഷാധികാരി ഷാജി മതിലകം, ദാസൻ രാഘവൻ, സാജൻ കണിയാപുരം, ഷിബുകുമാർ, ഗോപകുമാർ, പത്മനാഭൻ മണിക്കുട്ടൻ, ഉണ്ണി മാധവം, സഹീർഷ, ബിനു കുഞ്ഞു, തമ്പാൻ നടരാജൻ, റഹീം അലനല്ലൂർ, മിനി ഷാജി എന്നിവർ സംസാരിച്ചു. 25 പേരടങ്ങുന്ന പുതിയ ദല്ല മേഖല കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. വിനീഷ് സ്വാഗതവും നിസ്സാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.