ഇന്ത്യൻ കോൺസുലേറ്റ് സംഘം അസീർ മേഖലയിലെ ജയിലുകൾ സന്ദർശിച്ചു
text_fieldsഖമീസ് മുശൈത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക പര്യടനത്തിന് ദക്ഷിണ സൗദിയിലെ അസീറിലെത്തിയ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം മേഖലയിലെ വിവിധ ജയിലുകളിൽ സന്ദർശനം നടത്തി. ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരെ നേരിട്ടുകണ്ട് അവരുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ശിക്ഷകാലാവധി കഴിഞ്ഞവരെയും രാജകാരുണ്യത്തിൽ ഉൾപ്പെട്ടവരെയും ഇന്ത്യയിലേക്ക് മടക്കിയയക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും വേണ്ടിയാണ് സന്ദർശനം.
അബഹ, ഖമീസ്, മൊഹായിൽ, നമാസ്, റിജാൽ അൽമ ജയിലുകളിലായി ആകെ 59 ഇന്ത്യക്കാരാണ് അസീർമേഖലയിൽ തടവുകാരായിട്ടുള്ളത്. ലഹരിയുമായി ബന്ധപ്പെട്ട ഗാത്ത് കടത്തൽ, ചാരായം നിർമിക്കൽ, ഹഷീഷിെൻറ ഉപയോഗവും വിപണനവും തുടങ്ങിയ കേസുകളിൽപെട്ട 38 പേർ, അനാശാസ്യം, സാമ്പത്തിക തട്ടിപ്പ്, മോഷണക്കുറ്റം എന്നിങ്ങനെ കേസുകളിൽപെട്ടവരാണുള്ളത്. മലയാളികൾ ആകെ നാലുപേരാണ് വിവിധ ജയിലുകളിലുള്ളത്. ഇന്ത്യയിലേക്കുള്ള വിമാന സർവിസ് ഇല്ലാത്തതിനാൽ ശിക്ഷ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാൻ കഴിയാത്തവരും ഇതിൽപെടുന്നു. കോൺസുലേറ്റ് സംഘം ആവശ്യപ്പെട്ടതിനെതുടർന്ന് ഉത്തരവാദപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ടു ശിക്ഷകാലാവധി കഴിഞ്ഞവരെ ഉടൻ നാട്ടിലയക്കാൻവേണ്ട നടപടി സ്വീകരിക്കുമെന്നു ജയിൽമേധാവി കേണൽ സുൽത്താൻ മസ്തൂർ അൽ ഷഹറാനി ഉറപ്പുനൽകി.
അബഹ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ച സംഘം ബീശ, ദഹറാൻ ജുനൂബ് തുടങ്ങിയ പ്രദേശത്തുനിന്ന് നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയ 30 ഇന്ത്യക്കാരുടെ പരാതികൾ കേൾക്കുകയും നാടുകടത്തുകേന്ദ്രത്തിൽ യാത്രരേഖകൾ ഇല്ലാത്തതിനാൽ മാസങ്ങളായി നാട്ടിൽപോകാൻ കഴിയാത്ത 12 പേർക്ക് എമർജൻസി പാസ്പോർട്ട് ഉടനെ എത്തിച്ചുകൊടുക്കാൻവേണ്ട പ്രാരംഭ നടപടികൾ സ്വീകരിച്ചു. നാടുകടത്തൽ കേന്ദ്രം മേധാവി കേണൽ മുഹമ്മദ് മാന അൽ ഖഹ്ത്വാനിയുമായും നാടുകടത്തൽ കേന്ദ്രം ജയിൽ മേധാവി കേണൽ മുഹമ്മദ് യഹിയ അൽഖാസിയുമായും ചർച്ച ചെയ്ത സംഘേത്താട് ഇന്ത്യക്കാരെ എത്രയുംവേഗം നാട്ടിലെത്തിക്കാൻവേണ്ട നടപടികൾ സ്വീകരിക്കുമെന്നും മേധാവികൾ ഉറപ്പുനൽകി. േകാൺസുലേറ്റ് സംഘത്തിൽ ജീവകാരുണ്യ വിഭാഗം വൈസ് കോൺസുൽ നമോ നാരായൺ മീണയും കോൺസുലേറ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഫൈസലും സാമൂഹികപ്രവർത്തകരായ അശ്റഫ് കുറ്റിച്ചലും ബിജു കെ. നായരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.