Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ...

ഇന്ത്യൻ കാക്കകളെക്കൊണ്ട് പൊറുതിമുട്ടി സൗദിയിലെ ഫറസാൻ ദ്വീപ്; തുരത്തിയോടിക്കാൻ നീക്കം

text_fields
bookmark_border
indian crow
cancel

ജിദ്ദ: ഫറസാൻ ദ്വീപ് സംരക്ഷിതപ്രദേശത്ത്​ ഇന്ത്യൻ കാക്കകളുടെ ശല്യത്തിന്​ അറുതിയാവുന്നില്ല. രണ്ടാംഘട്ട തുരത്തൽ നടപടിക്ക്​ തുടക്കം. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രമാണ്​ കാക്ക നിയന്ത്രണ നടപടിയുടെ രണ്ടാംഘട്ടത്തിന്​ തുടക്കംകുറിച്ചതായി അറിയിച്ചത്​. അഡാപ്റ്റീവ് കൺട്രോൾ മാനേജ്‌മെൻറ്​​ പ്ലാൻ എന്ന പേരിലാണ്​ ഈ പരിപാടി നടപ്പാക്കി കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനം നടത്തുന്നത്​. ഫറസാൻ ദ്വീപിലെ സംരക്ഷിത പ്രദേശത്ത്​ കാക്കകളുടെ പുനരുൽപാദനം തടയുകയും ഇതിന്‍റെ ലക്ഷ്യമാണ്​​.

ഇവിടുത്തെ ഇന്ത്യൻ കാക്കകളുടെ എണ്ണമെടുക്കലും പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, തീറ്റകിട്ടുന്ന സ്ഥലങ്ങൾ, സ്വഭാവം എന്നിവ നിർണയിക്കലും പൂർത്തിയായിട്ടുണ്ട്​. രണ്ടാം ഘട്ടത്തിൽ 70 ശതമാനം കാക്കകളെയും കൂടുകളെയും നിയന്ത്രിക്കാനാവുമെന്ന്​ ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു.

കാക്കകളുടെ വ്യാപനം പ്രതികൂല ഫലങ്ങൾ സൃഷ്​ടിക്കുന്നുണ്ട്​. വൈദ്യുതി ലൈനുകളിൽ കൂടുകൂട്ടിയതുമൂലമുള്ള വൈദ്യുതി മുടക്കം, കടൽപ്പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഇരയാക്കൽ, രോഗങ്ങൾ പകരൽ, കന്നുകാലികളുടെ കണ്ണുകളെ ആക്രമിക്കൽ തുടങ്ങിയവയെല്ലാം അവയിൽ ഉൾപ്പെടുന്നുവെന്നും ദേശീയ വന്യജീവി വികസന കേന്ദ്രം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian crow
News Summary - Indian Crows issue in Farasan Island
Next Story