അവസാനിക്കാത്ത ആകാശച്ചതികൾ’ -ഐ.സി.എഫ് ജനകീയ സദസ്സ് സംഘടിപ്പിച്ചു
text_fieldsഹാഇൽ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഹാഇൽ സെൻട്രൽ ‘അവസാനിക്കാത്ത ആകാശച്ചതികൾ’ ജനകീയ സഭ സംഘടിപ്പിച്ചു. നിരന്തരമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ സമീപനങ്ങൾക്കെതിരെ നിരന്തരം മുറവിളി കൂട്ടിയിട്ടും ഒരു പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിൽ ആ നിലയിലുള്ള ആത്മാർഥമായ ഒരു പരിശ്രമവും ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടുത്ത് നിന്നോ ഭരണപ്രതിപക്ഷ പാർട്ടികളിൽ നിന്നോ ഉണ്ടായിട്ടില്ല എന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. എന്നാൽ ഇപ്പോൾ സാഹചര്യം വിണ്ടും മാറി. വിമാനങ്ങൾ സ്ഥിരമായി കാൻസൽ ചെയ്യപ്പെടുകയും യാത്രകൾ റദ്ദാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. എയർ ഇന്ത്യാ എക്സ്പ്രസ് ഉൾപ്പെടെ പല വിമാനങ്ങളുടെയും റദ്ദാക്കിയ ഒരു വലിയ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകാരണം കൃത്യമായി ഗൾഫിലേക്ക് തിരിച്ചെത്താൻ കഴിയാതെ ജോലി നഷ്ടപ്പെടുന്നവരും വിസ സ്റ്റാമ്പ് ചെയ്യാൻ കഴിയാതെവന്നവരും ശരിയായ ചികിത്സ ലഭിക്കാതെയും നാട്ടിൽ ചികിത്സക്ക് എത്താൻ കഴിയാത്തവരും അപ്പോയിൻമെൻറ് നഷ്ടപ്പെട്ടവരും ഉറ്റവരുടെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ മുടങ്ങിയവരും ഏറെയാണ്. ഇങ്ങനെ നിരവധി ദുരിതങ്ങളാണ് പ്രവാസികൾ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഐ.സി.എഫിെൻറ നേതൃത്വത്തിൽ ഈ പ്രതിസന്ധിയെ നേരിടുന്നതിന് വേണ്ടിയുളള ബോധവത്കരണത്തിനും നിയമനടപടികൾക്കും മുന്നിട്ടിറങ്ങിയത്. ഗൾഫിലെ വിവിധ സെൻട്രലുകളിൽ നടക്കുന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ സദസ്സ് ഹാഇൽ അൽഹബീബ് ഓഡിറ്റോറിയത്തിൽ നടന്നു. സെൻട്രൽ ഫിനാൻസ് സെക്രട്ടറി മുനീർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ച പരിപാടിയിൽ സെൻട്രൽ പ്രസിഡൻറ് ബഷീർ സഅദി കിന്നിംഗർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം മുഖ്യപ്രഭാഷണം നടത്തി. സാമുഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാൻ, ബാപ്പു എസ്റ്റേറ്റുമുക്ക് (കെ.എം.സി.സി), ഖൈദർ അലി (ഒ.ഐ.സി.സി), ഹമിദ് സഖാഫി കാടാച്ചിറ (ഐ.സി.എഫ്), അബ്ദുൽ സത്താർ പുന്നാട് (ബെസ്റ്റ് വേ ഡ്രൈവേഴ്സ്), രജീസ് ഇരിട്ടി (പ്രവാസി കുട്ടായ്മ), റഷിഖ് വിളയൂർ (രിസാല സ്റ്റഡി സർക്കിൾ) തുടങ്ങിയവർ സംസാരിച്ചു. ബഷീർ നെല്ലളം സ്വാഗതവും ബാസിത് മുക്കം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.