Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ്​ സ്നേ​ഹ...

ഐ.​സി.​എ​ഫ്​ സ്നേ​ഹ സ​ഞ്ചാ​രം: ‘ഇ​സ്തി​ഖ്ബാ​ലി​യ​ക്ക്’ റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
ഐ.​സി.​എ​ഫ്​ സ്നേ​ഹ സ​ഞ്ചാ​രം: ‘ഇ​സ്തി​ഖ്ബാ​ലി​യ​ക്ക്’ റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി
cancel

റി​യാ​ദ്​: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ആ​ച​രി​ക്കു​ന്ന ‘ബെ​റ്റ​ർ വേ​ൾ​ഡ് ബെ​റ്റ​ർ ടു​മാ​റോ’ കാ​മ്പ​യി​​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ നേ​താ​ക്ക​ളു​ടെ സ്നേ​ഹ​സ​ഞ്ചാ​രം ‘ഇ​സ്തി​ഖ്ബാ​ലി​യ​ക്ക്’ റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

2023 ഡി​സം​ബ​ർ മു​ത​ൽ 2024 ഡി​സം​ബ​ർ വ​രെ മാ​ന​വ വി​ക​സ​ന വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്.

മ​ദീ​ന​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സ്നേ​ഹ​സ​ഞ്ചാ​രം സൗ​ദി​യി​ലെ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ്​ റി​യാ​ദി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഏ​റ്റ​വു​മ​ധി​കം വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ‘ഹെ​ൽ​ത്തോ​റി​യം’ എ​ല്ലാ ഘ​ട​ക​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ന​ട​ന്നു​വ​രു​ന്നു. പ്ര​വാ​സി​ക​ൾ മ​റ്റേ​തി​നേ​ക്കാ​ളും സ്വ​ന്തം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും രോ​ഗം വ​ന്ന ശേ​ഷം ചി​കി​ത്സി​ക്കു​ക​യ​ല്ല, രോ​ഗം വ​രാ​തി​രി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ആ​ർ​ജി​ക്കേ​ണ്ട​തെ​ന്നും ഐ.​സി.​എ​ഫ് ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ലാ​നി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​സ് സ​ഖാ​ഫി ഉ​ദ്​ബോ​ധി​പ്പി​ച്ചു.

ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ, ശ​രീ​ഫ് കാ​ര​ശ്ശേ​രി, സ​ലിം പാ​ല​ച്ചി​റ, സു​ബൈ​ർ സ​ഖാ​ഫി, നി​സാ​ർ കാ​ട്ടി​ൽ, ബ​ഷീ​ർ ഉ​ള്ള​ണം, ഉ​മ​ർ പ​ന്നി​യൂ​ർ, അ​ബ്​​ദു​ൽ നാ​സ​ർ അ​ഹ്‌​സ​നി, ഹു​സൈ​ന​ലി ക​ട​ലു​ണ്ടി, അ​ഷ്‌​റ​ഫ് ഓ​ച്ചി​റ, അ​ബ്​​ദു​സ്സ​ലാം പാ​മ്പു​രു​ത്തി, സൈ​നു​ദ്ദീ​ൻ കു​നി​യി​ൽ, ശ​റ​ഫുദ്ദീ​ൻ നി​സാ​മി, ഷു​ക്കൂ​ർ മ​ട​ക്ക​ര എ​ന്നി​വ​രും സ്നേ​ഹ സ​ഞ്ചാ​ര​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു. അ​ബ്​​ദു​ൽ റ​ഷീ​ദ് ബാ​ഖ​വി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ്​ സ്വീ​ക​ര​ണ സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്. ഐ.​സി.​എ​ഫ്​ റി​യാ​ദ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ ശ​രീ​ഫ് കാ​ര​ശ്ശേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഹ​ബീ​ബ് അ​ൽ​ബു​ഖാ​രി, സു​ബൈ​ർ സ​ഖാ​ഫി എ​ന്ന​വ​ർ സം​സാ​രി​ച്ചു.

മാ​സ്​​റ്റ​ർ മൈ​ൻ​ഡ് നാ​ഷ​ന​ൽ​ത​ല ജേ​താ​ക്ക​ളാ​യ അ​മി​ൻ മ​ൻ​സൂ​ർ, അ​ൽ​സ​ഹ്‌​റ അ​ബ്​​ദു​സ​മ​ദ്, മു​ഹ​മ്മ​ദ്‌ ഫ​ഹീം ഹാ​രി​സ്, പി.​കെ. ഫ​ഹ്‌​മ എ​ന്നി​വ​ർ​ക്ക് നി​സാ​ർ കാ​ട്ടി​ൽ, അ​ബ്​​ദു​ൽ നാ​സ​ർ അ​ഹ്‌​സ​നി, മു​ജീ​ബ് ഉ​ള്ള​ണം എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഐ.​സി.​എ​ഫ് റി​യാ​ദ് സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മ​ജീ​ദ് താ​നാ​ളൂ​ർ സ്വാ​ഗ​ത​വും അ​സീ​സ് പാ​ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICFIndian Cultural Foundation
Next Story