Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ വെസ്​റ്റേൺ...

ഇന്ത്യൻ വെസ്​റ്റേൺ നേവിയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ്​ കൊച്ചി സൗദി ജുബൈൽ തീരത്തെത്തി

text_fields
bookmark_border
INS Kochi
cancel
camera_alt

ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ്​ കൊച്ചി സൗദിയിലെ ജുബൈൽ തീരത്തെത്തിയപ്പോൾ

ദമ്മാം: ഇന്ത്യയും സൗദിയും തമ്മിൽ ശക്​തമായ പ്രതിരോധ സൗഹൃദത്തിന്‍റെ ഭാഗമായി ഇന്ത്യൻ വെസ്​റ്റേൺ നേവൽ ഫ്ലീറ്റിന്‍റെ മുൻനിര യുദ്ധക്കപ്പലായ ഐ.എൻ.എസ്​ കൊച്ചി സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ തുറമുഖത്തെത്തി. തിങ്കളാഴ്ച ഉച്ചയോടെ എത്തിയ കപ്പലിന്​ റോയൽ സൗദി നാവികസേന, ബോർഡർ ഗാർഡുകൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന്​ ഊഷ്​മള വരവേൽപ്പാണ്​ നൽകിയത്​.

ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്​തമാക്കുന്നതിനും ഇരു സേനകൾ തമ്മിലുള്ള സംയുക്​ത അഭ്യാസത്തിനുമായാണ്​ കപ്പൽ എത്തിയിട്ടുള്ളത്​​. 'അൽ മൊഹദ്​ അൽ ഹിന്ദി' എന്ന പേരിൽ ഇരു നാവിക സേനകൾക്കിടയിലുള്ള കടൽ അഭ്യാസങ്ങൾ വരും ദിവസങ്ങളിൽ അരങ്ങേറും.


2015 സെപ്​തംബർ 30 നാണ്​ ഐ.എൻ.എസ്​ കൊച്ചി കമ്മീഷൻ ചെയ്​തത്​. തദ്ദേശീയമായി രൂപ കൽപന ചെയ്​ത ഈ കപ്പൽ മസാഗൻ ഡോക്ക്​ ലിമിറ്റഡ്​ ആണ്​ നിർമ്മിച്ചിട്ടുള്ളത്​. കൊൽക്കത്ത ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിലെ ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളിലൊന്നാണിത്​.

കപ്പലിനരികെ ഇന്ത്യൻ, സൗദി നാവിക ഉദ്യോഗസ്ഥർ

വിജയകരമായ നിരവധി പോരാട്ട വീര്യങ്ങളുടെ ചരിതം ഇതിനൊപ്പമുണ്ട്​. അതി ശക്തമായ നെറ്റ്​വർക്കുകളാണ്​ ഇതിന്‍റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്​. അന്തരീക്ഷത്തിൽ നിന്നും കടലിൽ നിന്നും വെള്ളത്തിനടിയിൽ നിന്നും ഉണ്ടാകുന്ന ഏതൊരു ഭീഷണിയേയും നിർവീര്യമാക്കാൻ അത്യാധുനിക ആയുധശേഖരങ്ങളും സെൻസറുകളും ഇതിൽ ഉൾക്കൊള്ളുന്നുണ്ട്​. രാജ്യം വികസിപ്പിച്ച മികച്ച സംവിധാനങ്ങളും ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ഫോൾഡബിൾ ഹാംഗർ ഡോറുകൾ, ഹലോ ട്രാവേഴ്സിംഗ് സിസ്റ്റം, ഷിപ്പിന്‍റെ സ്റ്റെബിലൈസറുകൾ എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്​.

ദക്ഷിണേന്ത്യയിലെ സജീവമായ ഇന്ത്യൻ തുറമുഖ നഗരമായ കൊച്ചിയിൽ നിന്നാണ് ഐ.എൻ.എസ്​ കൊച്ചി എന്ന പേര് ഇതിന്​ ലഭിച്ചത്. ഇന്ത്യൻ നാവികസേനയും കൊച്ചി നഗരവും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്‍റെ ഭാഗമായി കൊച്ചിക്കുള്ള ആദരവ്​ കൂടിയായിരുന്നു ഈ പേര്​.

ഒരു വാളും കവചവും, നീല വെള്ള സമുദ്ര തിരമാലകളിൽ സവാരി ചെയ്യുന്ന ബോട്ടുമാണ്​ ഇതി​ൽ ആലേഖനം ചെയ്​തിട്ടുള്ള മുദ്ര. മലബാർ മേഖലയിലെ സമ്പന്നമായ സമുദ്ര പൈതൃകത്തെയും ആയോധന പാരമ്പര്യത്തെയും ആണ്​ ഇത്​ പ്രതിനിധീകരിക്കുന്നത്​. മുൻകാലങ്ങളിൽ വിവിധ സൗഹൃദ വിദേശ നാവികസേനകളുമായി സംയുക്ത അഭ്യാസങ്ങളിൽ ഈ കപ്പൽ പങ്കുചേർന്നിട്ടുണ്ട്​. അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ അംബാസഡർ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രമുഖർ കപ്പൽ സന്ദർശിക്കും.

ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്​തമായ സൗഹൃദത്തിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനുമുള്ള തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിലും കപ്പലുകൾ സൗദി തീരങ്ങളിൽ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailINS Kochi
News Summary - Indian destroyer INS Kochi docks in Jubail for naval exercise
Next Story