സൗദി പൗരന്മാർക്ക് ഇന്ത്യൻ ‘ഇ വിസ’ പ്രാബല്യത്തിൽ
text_fieldsറിയാദ്: സൗദി പൗരന്മാർക്ക് ഇനി ഇന്ത്യ സന്ദർശിക്കാൻ ‘ഇ വിസ’. ഒാൺലൈനിൽ അപേക്ഷ നൽകി 24 മണിക്കൂറിനകം ഇമെയിലിൽ കിട ്ടുന്ന വിസയുമായി നിശ്ചിത ആവശ്യങ്ങൾക്ക് സൗദി പൗരന്മാർക്ക് ഇന്ത്യയിലെത്താം. വിനോദ സഞ്ചാരം, വ്യാപാരം, കോൺഫ റൻസ്, ആരോഗ്യ ശുശ്രൂഷ, ചികിത്സക്ക് പോകുന്നയാൾക്ക് തുണ എന്നീ അഞ്ച് ആവശ്യങ്ങൾക്കാണ് ഇലക്ട്രോണിക് വിസ അനുവദിക്കുന്നത്.
നാല് വർഷം മുമ്പ് ഇന്ത്യാ ഗവൺമെൻറ് നടപ്പാക്കിയ ഇ – ടൂറിസ്റ്റ് വിസ (ഇ.ടി.വി)യുടെ പരിധിയി ൽ ഇതുവരെ സൗദി അറേബ്യയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇൗ വർഷം ഫെബ്രുവരി 19, 20 തീയതികളിലെ സൗദി കിരീടാവകാശി അമീർ മുഹമ്മദ ് ബിൻ സൽമാെൻറ ഇന്ത്യാസന്ദർശന വേളയിലാണ് ഇക്കാര്യത്തിൽ മാറ്റം വരുത്താൻ തീരുമാനമുണ്ടായത്. ഇലക്ട്രോണിക് വിസക്ക് അർഹതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയെ ഉൾപ്പെടുത്തുമെന്ന് അന്ന് തന്നെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രാബല്യത്തിലായത് തിങ്കളാഴ്ച മുതലാണ്.
www.indianvisaonline.gov.in/evisa/ എന്ന ലിങ്കിലാണ് ഇ വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഒാൺലൈനായി തന്നെ ഫീസും അടയ്ക്കാം. നടപടി പൂർത്തിയാക്കി കഴിഞ്ഞാൽ വിസ ഇമെയിലായി അപേക്ഷകന് ലഭിക്കും. അത് പ്രിെൻറടുത്ത് നേരെ ഇന്ത്യയിേലക്ക് പറക്കാം. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ ആ പ്രിൻറൗട്ട് കാണിച്ചാൽ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യും. ഇത്രയും ലളിതമാണ് നടപടിക്രമം. വിരൽ, നേത്ര അടയാളങ്ങൾ ഉൾപ്പെടെയുള്ള ജൈവിക വിവരങ്ങൾ അവിടെ വെച്ചാണ് ശേഖരിക്കുക. ഇതുവരെ സൗദി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിേലക്ക് പോവുക ഇത്രയെളുപ്പമായിരുന്നില്ല.
ഇന്ത്യൻ എംബസി മുഖേനെ വിസ നേടണമായിരുന്നു. അതിനായി എംബസിയിലൊ ഒൗട്ട്സോഴ്സിങ് ഏജൻസിയിലൊ നേരിട്ട് പോയി ബയോ വിവരങ്ങളടക്കം അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നു. അത്തരം കടമ്പകളെല്ലാമാണ് ഇപ്പോഴില്ലാതായത്. മൾട്ടിപ്പിൾ റീഎൻട്രി സൗകര്യത്തോടെയാണ് ഒരു വർഷ കാലാവധിയിൽ ഇ ടൂറിസ്റ്റ്, ഇ ബിസിനസ് വിസകൾ ലഭിക്കുക. ഇ കോൺഫറൻസ് വിസ സിംഗിൾ എൻട്രിയായി ഒരു മാസത്തേക്ക് മാത്രമേ അനുവദിക്കൂ. മെഡിക്കൽ വിസ മൂന്ന് തവണ പോയി വരാൻ കഴിയും വിധം 60 ദിവസത്തേക്ക് അനുവദിക്കും.
ഇന്ത്യൻ ഇലക്ട്രോണിക് വിസക്ക് അർഹതയുള്ള രാജ്യങ്ങളുടെ എണ്ണം ഇതോടെ 166 ആയി. ഒാൺലൈൻ വിസ സൗകര്യം സൗദി പൗരന്മാർക്ക് ലഭിക്കുന്നത് ഇന്ത്യാ ടൂറിസത്തിന് വൻതോതിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്ന വിദേശികളിൽ വലിയൊരു പങ്ക് സൗദി അറേബ്യയിൽ നിന്നാണ്. ടൂറിസം, ആരോഗ്യ ശുശ്രൂഷ, വ്യാപാരം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് കാലങ്ങളായി സൗദിയിൽ നിന്ന് ആളുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ട്. വിസ ഓൺലൈനായതോടെ ഇനി വലിയ പ്രവാഹം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തോട് അറബികൾക്ക് വലിയ പ്രിയമുള്ളതിനാൽ കേരള ടൂറിസത്തിനും വലിയ പ്രയോജനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.