ഇന്ത്യൻ എംബസി ഭരണഘടനാ ദിനാഘോഷം
text_fieldsറിയാദ്: ഇന്ത്യൻ ജനത സ്വന്തമായി ഒരു ഭരണഘടന അംഗീകരിച്ചതിെൻറ 72-ാം വാർഷികം റിയാദിലെ ഇന്ത്യൻ എംബസി ആഘോഷിക്കുന്നു. ഇതിെൻറ ഭാഗമായി ഭരണഘടനാ ശിൽപിയും തുല്യതയുടെ ആഗോള വക്താവുമായ ഡോ. ബി.ആർ. അംബേദ്കറിെൻറ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പ്രദർശന പരിപാടി എംബസിയിൽ ബുധനാഴ്ച ആരംഭിച്ചു.
ഡോ. അംബേദ്കറുടെ ജീവിതത്തെക്കുറിച്ചുള്ള ഫോട്ടോഗ്രാഫുകളുടെയും പുസ്തകങ്ങളുടെയും പ്രദർശനത്തിന് പുറമേ, ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങളും കടമകളും ഉൾപ്പെടെ ഇന്ത്യൻ ഭരണഘടനയിലെ പ്രധാന ലേഖനങ്ങളുടെ പ്രദർശനവും ഹാളിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശന പരിപാടി അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റിയാദിലെ ഇന്ത്യൻ പൗരസമൂഹത്തിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ ഭരണഘടനയുടെ സ്ഥാപകർക്ക് അംബാസഡർ തെൻറ ഉദ്ഘാടന പ്രസംഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
ഡോ. അംബേദ്കർ ദീർഘവീക്ഷണമുള്ള നേതാവായിരുന്നെന്നും അദ്ദേഹത്തിെൻറ അധ്യക്ഷതയിൽ ഇന്ത്യൻ ഭരണഘടനാ രൂപവത്കരണ സമിതി ഇന്ത്യയിലെ ജനങ്ങളുടെ ആദർശങ്ങളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന ഭാവി രേഖയാണ് നിർമിച്ചതെന്നും അംബാസഡർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണവുമായ ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന സ്തംഭമായാണ് അംബേദ്കർ ഇന്ത്യൻ ഭരണഘടനയെ വിഭാവനം ചെയ്തത്. എല്ലാവർക്കും നീതിയും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ വ്യവസ്ഥകൾ പാലിക്കേണ്ടതിെൻറ പ്രാധാന്യവും അംബാസഡർ എടുത്തുപറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവി'െൻറ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികൾ എംബസി സംഘടിപ്പിച്ചുവരികയാണെന്നും യാദൃശ്ചികമായെങ്കിലും ഇത് ഇന്ത്യ-സൗദി നയതന്ത്ര ബന്ധത്തിെൻറ 75ാം വാർഷികം കൂടിയായത് ആഘോഷത്തിെൻറ തിളക്കമേറ്റുകയാണെന്നും എംബസി അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഈ ആഘോഷങ്ങളുടെ ഭാഗമായി, മറ്റ് രാജ്യങ്ങളുടെ എംബസികളുമായും സൗദി സംഘടനകളുമായും സഹകരിച്ച്, ഈ മാസം 25 മുതൽ ഡിസംബർ ഏഴ് വരെ ഒമ്പതാമത് അംബാസഡേഴ്‌സ് ചോയ്‌സ്-ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.