Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ എംബസി ഡിഫൻസ്...

ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷേ ജി.എസ്. അഗർവാളുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
CCWA representatives at Yambu and G S Agarwal
cancel
camera_alt

യാം​ബു​വി​ലെ സി.​സി.​ഡ​ബ്ല്യു.​എ പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി അ​റ്റാ​ഷേ ജി.​എ​സ്. അ​ഗ​ർ​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

യാം​ബു: ഇ​ന്ത്യ​ൻ എം​ബ​സി ഡി​ഫ​ൻ​സ് അ​റ്റാ​ഷെ ജി.​എ​സ്. അ​ഗ​ർ​വാ​ളു​മാ​യി യാം​ബു​വി​ലെ കോ​ൺ​സു​ലേ​റ്റ് ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ (സി.​സി.​ഡ​ബ്ല്യു.​എ) പ്ര​തി​നി​ധി​ക​ളും കെ.​എം.​സി.​സി നേ​താ​ക്ക​ളു​മാ​യ മു​സ്ത​ഫ മൊ​റ​യൂ​ർ, കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഔ​ദ്യോ​ഗി​ക ആ​വ​ശ്യാ​ർ​ഥം ക​ഴി​ഞ്ഞ ദി​വ​സം യാം​ബു​വി​ലെ​ത്തി​യ അ​റ്റാ​ഷേ ജി.​എ​സ്. അ​ഗ​ർ​വാ​ളു​മാ​യി യാം​ബു റാ​ഡി​സ​ൺ​സ് ഹോ​ട്ട​ലി​ൽ​വെ​ച്ചാ​യി​രു​ന്നു ച​ർ​ച്ച. പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്റെ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​യാ​സ​ങ്ങ​ളും അ​റ്റാ​ഷെ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ യാം​ബു​വി​ലു​ള്ള സി.​ബി.​എ​സ്.​സി അം​ഗീ​കാ​ര​മു​ള്ള സ്‌​കൂ​ളു​ക​ളു​ടെ​യും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ്ഥി​തി​ഗ​തി​ക​ളും യാം​ബു​വി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ടൂ​റി​സം മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും അ​റ്റാ​ഷെ​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യെ​ന്നോ​ണം വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്കു​ക​യു​ണ്ടാ​യി. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഏ​ത് പ്ര​ശ്ന​ങ്ങ​ളും എം​ബ​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ സൗ​ദി നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ട് പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ​വി​ധ ശ്ര​മ​ങ്ങ​ളും ന​ട​ത്താ​ൻ ശ്ര​ദ്ധി​ക്കു​മെ​ന്ന് അ​റ്റാ​ഷെ അ​റി​യി​ച്ചു.

എം​ബ​സി​യു​ടെ നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും പ്ര​ത്യേ​കം മാ​ർ​ക്കു​ചെ​യ്ത കോ​ള​ങ്ങ​ളി​ൽ എം​ബ​സി​യു​ടെ വെ​ബ്സൈ​റ്റി​ൽ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നും ഓ​രോ​രോ വി​ഷ​യ​ങ്ങ​ളും അ​ത​തു വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ വ​രു​മ്പോ​ഴാ​ണ് കൃ​ത്യ​മാ​യ മ​റു​പ​ടി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കാ​തെ വ​രു​ന്ന​തെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ത​ത് വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​റ്റാ​ഷെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്തു. ഇ​ന്ത്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​യ പ്ര​ശ്ന​ങ്ങ​ൾ കോ​ൺ​സു​ലേ​റ്റി​ന്റെ​യോ എം​ബ​സി​യു​ടെ​യോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും എ​ടു​ക്കു​ന്ന​തി​ൽ ഏ​റെ ശ്ര​ദ്ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​റ​പ്പു ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian EmbassySaudi ArabiaDefense AttachéG.S. Agarwal
News Summary - Indian Embassy Defense Attaché G.S. Had a meeting with Agarwal
Next Story