സൗദിയിൽ ആയുർവേദം പ്രചരിപ്പിക്കാൻ ഇന്ത്യൻ എംബസി
text_fieldsറിയാദ്: ആയുർവേദത്തിെൻറ പ്രസക്തിയും പ്രയോജനവും സൗദി അറേബ്യയെ പരിചയപ്പെടുത്തുക ലക്ഷ്യമിട്ട് റിയാദിൽ ഇന്ത്യൻ എംബസി ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. ലോക ആയുർവേദ ദിനത്തിൽ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പൈതൃകത്തിെൻറ അഭിവാജ്യ ഘടകമായ ആയുർവേദം ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനമുള്ള ചികിത്സ രീതിയാണ് ആയുർവേദം. മനുഷ്യ ശരീരത്തിന് പ്രകൃതിദത്തമായ പ്രതിരോധം തീർക്കാൻ ആയുർവേദത്തിനാകുമെന്ന് പകർച്ചവ്യാധിയുടെ കാലത്ത് കൂടുതൽ തെളിയിക്കപ്പെെട്ടന്ന് അദ്ദേഹം കൂട്ടിച്ചർത്തു. സൗദി അറേബ്യയിൽ ആയുർവേദത്തെ പരിജയപ്പെടുത്താനുള്ള എംബസിയുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അധ്യക്ഷത വഹിച്ചു. ആയുർവേദത്തിലൂന്നിയ ജീവിത ശൈലിയുടെ പ്രസക്തിയെ കുറിച്ച് ഇൻസ്റ്റിറ്റ്യുട്ട് ആൻഡ് റിസേർച്ച് ഇൻ ആയുർവേദ (ഐ.എൻ.ഐ) പ്രതിനിധി പ്രഫ. അർപ്പൺ ഭട്ട് ഓൺലൈനിൽ സംസാരിച്ചു.
ആയുർവേദം ജീവിതത്തിെൻറ ചിട്ട പഠിപ്പിക്കുന്ന ആരോഗ്യ ശാസ്ത്രം കൂടിയാണെന്ന് സൗദി യോഗാധ്യാപിക സാറ ബുഹൈരി പറഞ്ഞു. നേരത്തെ ഉറങ്ങുകയും അതിരാവിലെ ഉണരുകയുമാണ് ആയുർവേദം പ്രാഥമികമായി ആവശ്യപ്പെടുന്നത്. എന്നാൽ പുതിയ തലമുറ ഇക്കാര്യത്തിൽ പിറകിലാണ്. വൈകി ഉറങ്ങുകയും വൈകി ഉണരുകയുമാണ് പുതിയ രീതി. അനോരോഗ്യകരമായ ഈ രീതി മാറിയേ പറ്റൂ. ജീവിത ശൈലിയിൽ ആയുർവേദ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയാൽ പകർച്ചവ്യാധികൾ മുതൽ ജീവിത ശൈലി രോഗങ്ങൾ വരെ തടുക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.
കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്ക് ആയുർവേദം മരുന്നാകുന്നതിെൻറ കൃത്യമായ വിവരണം നൽകി അന്തരാഷ്ട്ര യോഗ ഫൗണ്ടേഷൻ ക്ലബ്ബ് ചെയർമാൻ ഡോ. മുരുകൻ എ. കണ്ണൻ സദസിെൻറ ശ്രദ്ധ പിടിച്ചു. പ്രമേഹം ഉൾപ്പടെയുള്ള രോഗങ്ങൾക്ക് കൊച്ചിയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെത്തി ചികിത്സ തേടിയതിെൻറ നല്ല അനുഭവവും ആയുർവേദത്തിലേക്ക് ആളുകളെ ആകർഷിക്കും വിധം പ്രഫഷനലായും പ്രോയോജനപ്രദമായും ഒരുക്കിയ സംവിധാനങ്ങളെ കുറിച്ചും സൗദിയിലെ പ്രമുഖ നിക്ഷേപ കമ്പനിയായ കിങ്ഡം ഹോൾഡിങ്ങിെൻറ ഓഡിറ്റ് കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ-സൗഹെൻ വിവരിച്ചു.
കൈപ്പേറിയ മരുന്നും മധുരമേറിയ ഫലവുമുള്ള അത്ഭുത ചികിത്സാരീതിയാണ് ആയുർവേദമെന്നും ആയുർവേദം നിർദേശിക്കുന്ന ശൈലിയിൽ ജീവിത രീതി മാറ്റിയാൽ ആരോഗ്യത്തോടെ മുന്നോട്ട് പോകാനുകുമെന്നും ധുർ ഹോസ്പിറ്റാലിറ്റി കമ്പനി പ്രതിനിധി മറാ മുഹമ്മദ് പറഞ്ഞു. തെൻറ മുത്തശ്ശി ഇന്ത്യക്കാരി ആണെന്നും ആയുർവേദത്തിെൻറ നാട്ടിലാണ് തെൻറ വേര് എന്നതിൽ അഭിമാനമുണ്ടെന്നും മറാ കൂട്ടിച്ചേർത്തു. ഹോളിസ്റ്റിക് വെൽനെസ്സ് കൺസൽട്ടൻറ് ഡോ. മുനീറയും ആയുർവേദത്തിെൻറ അനുഭവം പങ്കുവെച്ച് സംസാരിച്ചു. അതിഥികളായെത്തിയവരെ അംബാസഡർ ആദരിച്ചു. എംബസി സെക്കൻഡ് സെക്രട്ടറി അസീം അൻവർ സ്വാഗതവും യോഗാചര്യ സൗമ്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.