നയതന്ത്രജ്ഞരെ വാർത്തെടുക്കുന്ന സൗദി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി
text_fieldsറിയാദ്: പുതുതലമുറ നയതന്ത്രജ്ഞരെ വാർത്തെടുക്കുന്ന സൗദി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ. രണ്ടുദിവസത്തെ സൗദി പര്യടനത്തിന് ശനിയാഴ്ച റിയാദിലെത്തിയ മന്ത്രി ഞായാറാഴ്ച രാവിലെ 9.30നാണ് അമീർ സഊദ് അൽ-ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസ് സന്ദർശിച്ചത്.
സൗദി യുവതിയുവാക്കളിൽനിന്ന് മികച്ച ഭാവി നയതന്ത്രജ്ഞരെ പരിശീലിപ്പിച്ചെടുക്കുന്ന ഇൻസ്റ്റിറ്റ്യുട്ടിൽ മന്ത്രി അവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ലോകം വഴിത്തിരിവിൽ നിൽക്കുന്ന ഈ സമയത്ത് ഇന്ത്യ-സൗദി തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വളർച്ച, സമൃദ്ധി, സ്ഥിരത, സുരക്ഷ, വികസനം എന്നിവയിൽ നേട്ടങ്ങളും വലിയ പ്രതീക്ഷകളുമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ മന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.